സിപിഐ ജനറൽ സെക്രട്ടറിയായി ഡി. രാജ തുടരും

ചണ്ഡിഗഡ്: സിപിഐ ജനറൽ സെക്രട്ടറിയായി ഡി. രാജയെ തിരഞ്ഞെടുത്തു. ചണ്ഡീഗഡിൽ നടന്ന പാർട്ടി കോൺഗ്രസ് ഐകകണ്ഠേന ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കുകയായിരുന്നു. ദേശീയ കൗൺസിലാണ് ഔദ്യോഗിക തീരുമാനം എടുത്തത്. ഇത് മൂന്നാം തവണയാണ് 76 കാരനായ ഡി രാജ സിപിഐ ജനറൽ സെക്രട്ടറി സ്ഥാനത്തെത്തുന്നത്.
2019 മുതൽ ഡി. രാജ പാർട്ടിയുടെ ജനറൽ സെക്രട്ടറിയാണ്. സുധാകർ റെഡ്ഡി ഒഴിഞ്ഞതോടെയായിരുന്നു സ്ഥാനത്ത് എത്തിയത്. തമിഴ്നാട് വെല്ലൂർ സ്വദേശിയായ രാജ 1994 മുതൽ 2019 വരെ പാർട്ടിയുടെ ദേശിയ സെക്രട്ടറിയായിരുന്നു.