പൂനെയിൽ പാലം തകർന്ന് 6 മരണം; മുപ്പതോളം ടൂറിസ്റ്റുകൾ പുഴയിലെ ഒഴുക്കിൽ പെട്ടതായി സംശയം

Jun 15, 2025 - 14:58
 0  10
പൂനെയിൽ പാലം തകർന്ന് 6 മരണം; മുപ്പതോളം ടൂറിസ്റ്റുകൾ പുഴയിലെ ഒഴുക്കിൽ പെട്ടതായി സംശയം
പൂനെയിൽ ഇന്ദ്രയാനി നദിക്ക് കുറുകെ നിർമ്മിച്ച പാലം തകർന്ന് 6 മരണം. മുപ്പതോളം ടൂറിസ്റ്റുകൾ പുഴയിലെ ഒഴുക്കിൽ പെട്ടതായി സംശയം. പൂനെയിലെ മാവൽ താലൂക്കിലെ ഗ്രാമപ്രദേശമായ കുന്ദ്മലയിൽ ഇന്ദ്രയാനി നദിക്ക് കുറുകെയുള്ള ഇരുമ്പ് പാലമാണ് ഞായറാഴ്ച തകർന്നത്.
പ്രശസ്തമായ പ്രാദേശിക വിനോദസഞ്ചാര കേന്ദ്രമായ തലേഗാവ് ദഭാഡെയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. ഞായറാഴ്ചയായതിനാൽ തന്നെ സഥലം സന്ദർശിക്കാനെത്തിയ നിരവധിപേർ പാലത്തിനു മുകളിൽ ഉണ്ടായിരുന്നു.വിവരം ലഭിച്ചയുടൻ പ്രാദേശിക പൊലീസും ഗ്രാമവാസികളും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി.
കഴിഞ്ഞ രണ്ട് ദിവസമായി മാവൽ മേഖലയിൽ തുടർച്ചയായി മഴ പെയ്യുന്നതിനാൽ ഇന്ദ്രയാനി നദിയിലെ ജലനിരപ്പ് ഉയർന്നിരുന്നു. നദിയിൽ വീണവരെ കണ്ടെത്താനും രക്ഷിക്കാനും അധികൃതർ രക്ഷാപ്രവർത്തനം തുടരുകയാണ്.