രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ‍്യ ബലാത്സംഗക്കേസിൽ അറസ്റ്റിനുള്ള വിലക്ക് നീട്ടി

Dec 18, 2025 - 09:28
 0  3
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ‍്യ ബലാത്സംഗക്കേസിൽ അറസ്റ്റിനുള്ള വിലക്ക് നീട്ടി

കൊച്ചി: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ‍്യ ബലാത്സംഗക്കേസിൽ അറസ്റ്റിനുള്ള വിലക്ക് നീട്ടി. ഹൈക്കോടതിയുടേതാണ് നടപടി. ജനുവരി ഏഴുവരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്. കേസിൽ രാഹുൽ നൽകിയ മുൻകൂർ ജാമ‍്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു.

ഇതിനെതിരേ രാഹുൽ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അതേസമയം, രാഹുലിനെതിരായ രണ്ടാമത്തെ കേസിൽ മുൻകൂർ ജാമ‍്യം നൽകിയതിനെതിരായ അപ്പീൽ ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കാമെന്ന് കോടതി വ‍്യക്തമാക്കിയിരുന്നു.