പ്രണയവർണ്ണങ്ങൾ: ഡോ. ജേക്കബ് സാംസൺ

Apr 10, 2023 - 19:06
May 10, 2023 - 14:34
 0  43
പ്രണയവർണ്ണങ്ങൾ: ഡോ. ജേക്കബ് സാംസൺ
ഇന്ന്
പ്രണയ ദിനം
എൻ്റെ ഹൃദയം
നിൻ്റെ ഹൃദയത്തെ
അമർത്തി ചുംബിക്കുന്നു
ചുവന്ന റോസാപ്പൂക്കൾ
വിടരുന്നു.
മാഞ്ഞുപോയ മഴവില്ല്
തിരിച്ചുവന്നതു പോലെ
പൂവിലേക്ക് 
പടർന്നിറങ്ങിയ
മഞ്ഞുതുള്ളി
സുഗന്ധവുമായി
ഉരുണ്ടു വന്നതു പോലെ
ചുണ്ടിൽ ഒരു
മന്ദസ്മിതം
വിരിയുന്നു..
ആകാശം
ഭൂമിയെ എന്ന പോലെ
നിൻ്റെ പ്രണയം
എന്നെ വലയം
ചെയ്യുന്നു.
എൻ്റെയും
 നിൻ്റെയും
മോഹങ്ങൾ പോലെ
മേഘങ്ങൾ
ഒരിടത്തുമെത്താതെ
അലഞ്ഞു നടക്കുന്നു
ചക്രവാളങ്ങളിൽ
പ്രണയവർണ്ണങ്ങൾ
പടരുന്നു
അത് നക്ഷത്രങ്ങൾ
നിറഞ്ഞ ഒരു
രാത്രിക്ക്
തിരക്ക്കൂട്ടുന്നു.