ഒച്ച : കവിത , റോയ്‌ പഞ്ഞിക്കാരൻ

ഒച്ച : കവിത , റോയ്‌  പഞ്ഞിക്കാരൻ
പിച്ചള പാത്രത്തിൽ വീഴുന്ന 
ഒച്ചയിലാണ്  പിച്ചക്കാരന്റെ 
പ്രതീക്ഷ . 
അതെറിഞ്ഞവന്റെ  കൈവിരലിന്റെ 
ഞൊട്ടയുടെ  ഒച്ചയാണ് അവന്റെ 
പ്രതീക്ഷ . 
വെടിയൊച്ച കേൾക്കുന്ന അരിക്കൊമ്പന് 
കാടിന്റെ ഒച്ചയാണ് ആനയുടെ പ്രതീക്ഷ .
നര വീണ മോഹങ്ങളിൽ 
വാക്കുകളുടെ ഒച്ചയാണ്‌ അവരുടെ പ്രതീക്ഷ . 
നരവീണ  തലകളെ അസ്വസ്ഥമാക്കുന്നത് 
മറ്റുള്ളവരുടെ 
ഒച്ചകൾ !
സമ്പന്നരുടെ ഒച്ചകൾ 
പാവപ്പെട്ടവരെ 
ഭീതിയിലാക്കുമ്പോഴും
നിന്റ ഒച്ച കേൾക്കാൻ 
എനിക്ക് കൊതിയാവുന്നു 
റോയ്‌  പഞ്ഞിക്കാരൻ