സ്വപ്നങ്ങൾക്ക് മുകളിലൂടെ; കവിത , ഡോ. ജേക്കബ് സാംസൺ
എൻ്റെ
സ്വപ്നങ്ങൾക്ക് മുകളിലൂടെ ഞാൻ
നടന്നു പോകുന്നു.
ആരും എന്നെ കാണുന്നില്ല
ഞാൻ എല്ലാവർക്കും
മുകളിലായിരുന്നു.
എനിക്കും
ആരേയും കാണാൻ
കഴിയുന്നില്ല.
ഞാൻ സ്വപ്നങ്ങളിലായിരുന്നു