നിലാവേ: കവിത, റോയ് പഞ്ഞിക്കാരൻ

നിലാവേ: കവിത, റോയ് പഞ്ഞിക്കാരൻ

 

 

മുല്ല മൊട്ടിന്റെ രാവുകളിൽ 

കിന്നാരം പറയുന്ന നിലാവേ 

നിനക്കെൻ കിനാവിന്റെ  ആഴം 

അറിയുമോ ? 

നീ തെളിക്കുന്ന പ്രഭ പോരാ

എൻ  കിനാവിന്റെ വഴിത്താരയിൽ. 

എനിക്ക് വേണ്ടത്  വെയിലാണ് 

എൻ കിനാവിന്റെ പാതകൾ 

തെളിമയാർന്നു  കാണുവാൻ .

ദൂരേക്ക്‌ കാണുന്ന എൻ കിനാവുകളിൽ 

വേഗത്തിലോടുവാൻ സമയമായി, 

സ്വപ്‌നങ്ങൾ പൂവണിഞ്ഞില്ലെങ്കിലും . 

മുടി ചൂടുന്ന മുല്ലപ്പൂവിന്റെ  രാവിനെക്കാൾ 

എത്ര സുന്ദരം  എൻ 

കിനാവിൻ രാത്രികൾ നിലാവേ 

ആകാശം താഴ്ന്നു നീ  തന്നാലും!

 

റോയ് പഞ്ഞിക്കാരൻ