പോയ വർഷമേ:  കവിത, സൂസൻ പാലാത്ര

Dec 31, 2023 - 16:35
 0  44
പോയ വർഷമേ:  കവിത, സൂസൻ പാലാത്ര
 പോയ വർഷമേ
നീയെനിയ്ക്കു നല്കിടാതെ
പോയ നന്മകൾ
 എത്രയെന്നറിയുമോ ?
ദുഃഖമില്ലിപ്പോഴും 
അന്നു ഞാനേറെകരഞ്ഞതല്ലയോ
 അന്നു ഞാനേറെ
  കരഞ്ഞതല്ലയോ
സമയമേറെകഴിഞ്ഞുപോയി
തൂവലെല്ലാം കൊഴിഞ്ഞുപോയി
എങ്കിലും ചിറകെനിയ്ക്കു നല്കിടാൻ മറന്നതല്ലെന്റെ 
പൊന്നുനായകൻ
പ്രത്യാശയോടെ വേല തുടർന്നിടും
മഹത്വമായവൻ കഴിവെനിക്കേകിടും 
ഉയരെ പറന്നീടും ഞാനീ വിഹായസ്സിൽ
ആമേൻ ഉയരെ പറന്നിടും
ഞാനീവിഹായസ്സിൽ