വിദ്യാരംഭം! കവിത Mary Alex ( മണിയ )

 വിദ്യാരംഭം! കവിത Mary Alex ( മണിയ )
ണ്ടോ ഒരു കുഞ്ഞ് മടിയിലിരുത്തുവാൻ.
ഓമനിച്ചാദ്യക്ഷരം 
നാവിലെഴുതിക്കുവാൻ
പിഞ്ചു കുഞ്ഞിന്നിളം
കർണ്ണത്തിലോതും
മാതൃഭാഷ തന്നാദ്യക്ഷരം,
കൊഞ്ചുന്ന നാവാലാ 
ചൊല്ലു കേൾക്കുവാൻ
ഇമ്പമോടെ  കാക്കുന്നു 
അക്ഷരമുറ്റങ്ങൾ,
അമ്പലക്കോലാകൾ, 
പള്ളിയങ്കണങ്ങൾ,
ഓത്തുപള്ളികൾ!
അരിയുണ്ട്, മണലുണ്ട്,
സരസ്വതിയും കൃഷ്ണനും
അല്ലാഹുവും ശ്രീയേശുവും
ഏവരും ഒത്തൊരുമിക്കുന്നു,
മാടിവിളിക്കുന്നു,
വിവിധസ്ഥാനവാഹകർ
കുഞ്ഞുങ്ങളെ!വരൂ
കാക്കുന്നിതാ ഞങ്ങൾ 
ഭാവി തലമുറയ്ക്ക്
അറിവ് നുള്ളിത്തരാൻ
നാടിനു നേട്ടമായ് 
വിദ്യാസമ്പന്നരെ 
വാർത്തെടുക്കുവാൻ.
പക്ഷെ കുഞ്ഞുങ്ങളെവിടെ?
വിരലിലെണ്ണാൻ പോലും
കാണ്മതില്ല.
കാലത്തിൻ മാറ്റങ്ങൾ ! സ്വവർഗ്ഗരതിയായ് 
ലിവിംഗ് ടുഗതറായ് വിവാഹതല്പരല്ലാ യുവാക്കൾ 
ആകിലോ മക്കൾ വേണ്ട!
ആയാലും ഒന്നിൽ ഒതുക്കുക
ദൈന്യംദിന ജീവിതസപര്യയാൽ 
കോവിഡാനന്തര,വാക്‌സിനേഷൻ ഫലങ്ങൾ വേറെയും.
ഭ്രൂണവും നവജാതശിശുക്കളും
ഇന്ന് വിൽപ്പനച്ചരക്കുകൾ 
വിറ്റുകാശാക്കുവാൻ ഒത്താശകരേറേ.
ഉള്ളം കയ്യിൽ കോരിയെടുക്കും ആതുരശിശ്രൂഷകർ വരെ.
ഹേ ലോകമേ !
നിന്റെ യാത്ര എന്തിലേക്ക്?
പരിഷ്കാര ശാസ്ത്ര പുരോഗതിയോ?
മാനുഷിക മൂല്യത്തിൻ അധോഗതിയോ ?

 Mary Alex (മണിയ