പരിഭവം : കവിത ഷീല ജഗധരൻ

Dec 18, 2020 - 05:46
Mar 11, 2023 - 14:41
 0  222
പരിഭവം : കവിത  ഷീല ജഗധരൻ

ഓർമ്മിക്കുവാനായി

തന്നില്ല ഒന്നും ഞാൻ

നിറയുന്ന മൗനത്തിൻ

തൂവൽ മാത്രം

 

ആർദ്രമൊരായിരം

പരിഭവമുണ്ടെന്നിൽ

വിരൽ കൊണ്ടു തൊട്ടു

വിളിക്കാഞ്ഞതിൽ

 

മധുമാരിയായാലും

മലർമാരിയായാലും

പെയ്തൊഴിഞ്ഞാൽ

മണ്ണിൽ ഈറനാകും

 

ജീവൻ്റെ ജീവനെന്നോതും

അരികിൽ നിന്നകലുമ്പോൾ

അകലത്തായ് നിർത്തുന്നു

അറിയാത്ത ഭാവത്തിൽ

നമ്മെ

 

ഷീല ജഗധരൻ, തൊടിയൂർ