പക്ഷി: കവിത, റോയ് പഞ്ഞിക്കാരൻ

കൊടുകാറ്റിൽ ഇളകിയാടുന്ന ചില്ലയിൽ
കൂടു കൂട്ടുന്ന പക്ഷി
മധുരമൊരു കൂവലിൽ
മോഹപ്പൂക്കൾ കാട്ടുന്ന പക്ഷി
കാറ്റിലാടുന്ന കൂട്ടിൽ സ്വപ്നം നെയ്യുന്ന പക്ഷി
നെയ്തെടുത്ത സ്വപ്നങ്ങളിൽ
ചിറകു വെച്ച് പറക്കുന്ന പക്ഷി
തന്റെ ഹൃദയത്തുടിപ്പുകൾ
തൂവലായി പൊഴിക്കുന്ന പക്ഷി
ഏകാന്തതയുടെ താഴ്‌വരയിൽ
ഒരു മുളങ്കാടിന്റെ സംഗീതമായി
പറന്നു പറന്നു പറന്നു
കുഞ്ഞിളം തൂവലിൽ കൊക്കുരുമ്മി
ഒടുവിൽ ഒരിളം കാറ്റിൽ
തന്റെ സ്വപ്‌നങ്ങൾ നെയ്ത വഴിയേ
പരിമളപുഷ്പങ്ങൾ ചേർത്ത് വെച്ച്
ചിറകടിച്ചു വീഴുന്ന പക്ഷി
റോയ് പഞ്ഞിക്കാരൻ