പാകിസ്താൻ അന്താരാഷ്ട്ര ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം; യുഎന്നിൽ ആഞ്ഞടിച്ച് എസ് ജയശങ്കർ
ന്യൂയോർക്ക്: പാകിസ്താൻ അന്താരാഷ്ട്ര ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ . പാകിസ്താനിൽ ഭീകര കേന്ദ്രങ്ങൾ വ്യാവസായിക തലത്തിൽ പ്രവർത്തിക്കുകയാണ്. അതിനൊപ്പം തീവ്രവാദികളെ പരസ്യമായി മഹത്വപ്പെടുത്തുന്നു. ഭീകരതയ്ക്ക് ധനസഹായം നൽകുന്നത് അടിച്ചമർത്തണമെന്ന് ജയശങ്കർ പറഞ്ഞു. ന്യൂയോർക്കിൽ നടന്ന 80-ാമത് ഐക്യരാഷ്ട്രസഭാ പൊതുസഭയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഒരു രാജ്യത്ത് നിന്നാണ് അന്താരാഷ്ട്ര ഭീകരാക്രമണങ്ങൾ നടക്കുന്നത്. ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രമായ അയൽ രാജ്യമെന്ന വെല്ലുവിളിയെ സ്വാതന്ത്ര്യം നേടിയതു മുതൽ ഇന്ത്യ നേരിട്ടുക്കൊണ്ടിരിക്കുകയാണ്'. ഭീകരതയിൽനിന്ന് സ്വന്തം ജനങ്ങളെ സംരക്ഷിക്കാനും ആക്രമണങ്ങൾക്കു പിന്നിലുള്ളവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനുമുള്ള അവകാശം ഇന്ത്യയ്ക്കുണ്ടെന്നും ജയശങ്കർ പറഞ്ഞു.
പാകിസ്താനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചാണ് ജയശങ്കർ പ്രസംഗം നടത്തിയത്. പാകിസ്താനിൽ ഭീകര കേന്ദ്രങ്ങൾ വ്യാവസായിക തലത്തിലാണ് പ്രവർത്തിക്കുന്നത്. തീവ്രവാദികളെ പരസ്യമായി മഹത്വപ്പെടുത്തുകയും ചെയ്യുന്നു. ജയശങ്കർ പറഞ്ഞു.