ഒരു പതിതന്റെ രോദനം : കവിത, Mary Alex ( മണിയ )

ഒരു പതിതന്റെ രോദനം : കവിത, Mary Alex ( മണിയ )



താൻ കുഴിച്ച കുഴിയിൽ
താൻ തന്നെ വീണാലോ
കരകയറാനാവാതെ
കദനത്താലുഴന്നീടും.
ബന്ധുക്കൾ സ്വന്തക്കാർ
ബന്ധങ്ങൾ കൈവിടും
പരിചിതരായാലോ
പരിഹാസം മുതലാക്കും
കൈ കൊട്ടിച്ചിരിച്ചീടും
കൈ നീട്ടാൻ ആരോരും
മുന്നോട്ടു വരുകില്ല
മുഴുനീള വീഡിയോകൾ
എടുത്തവർ നടന്നീടും
എത്രയും വേഗത്തിൽ
ഫേസ്ബുക്കിൽ, യുട്യൂബിൽ
ഫാസ്റ്റായ് വരാനും,ലൈക്കും
ഷെയറും പോസ്റ്റിനു ലഭിക്കാനും .
ക്ഷമയില്ലാർക്കും കൈ നീട്ടി
പതിതനെ കര കയറ്റാൻ
പറ്റില്ലാർക്കും കാരണം
തിരക്കാനോ,വേണ്ടതു
തക്കം പോൽ ചെയ്യാനോ?
ഫോൺ പിടിക്കും നടപ്പതിൽ
ഫട്ടേന്ന് വീണാലോ ആരുണ്ട്
സഹായിക്കാൻ!ചിന്തിക്കൂ
സ്വയം.ഉചിതം ചെയ്‌വാൻ
ഓർക്കേണം, താങ്ങുവാൻ
ഒരുമയിൽ വേണ്ടത് വേണ്ടതിൻ സമയത്ത്.അല്ലെങ്കിലോർക്കൂ
സധൈര്യം നേരിടേണ്ടതായ് വരും
വൈപര്യമാണതെങ്കിലും
വിധിയേ തടുക്കാനാവുമോ?