ഓർമതുള്ളികൾ : കവിത , റോയ്‌ പഞ്ഞിക്കാരൻ

May 27, 2022 - 02:56
Mar 9, 2023 - 06:42
 0  201
ഓർമതുള്ളികൾ : കവിത ,  റോയ്‌ പഞ്ഞിക്കാരൻ

 

 

പൂവിതളുകൾ കൊഴിഞ്ഞു വീണ 

കല്പടവുകളിൽ  

സ്വർണക്കൊലുസിട്ട കാൽപാടുകൾ. 

സഫലമാകാത്ത ചില മോഹങ്ങളിൽ 

പറഞ്ഞു തീരാത്ത മൗനത്തിനുമേൽ 

എനിക്ക് മാത്രം കാണുവാനായി

നിന്റെ നൃത്ത ചുവടുകൾ. 

നിനക്കുമാത്രം വായിക്കുവാനായി 

സ്വർണ തൂലികയിൽ  എഴുതിയ 

വരികൾ   ഇന്നും മായാതെ

ജീവതാളമായി. 

മഴ തോർന്നപ്പോൾ ഇന്നലെയാവഴി വീണ്ടും നടന്നു  ഞാൻ,

ഓർമകളുടെ മഴമരം തോരാതെ

പെയ്തുതന്ന  ഓർമ്മത്തുള്ളികളുടെ 

ഇടയിലൂടെ  നിറഞ്ഞ മിഴികളുമായി . 

 

 

റോയ്‌ പഞ്ഞിക്കാരൻ