ഓണത്തിന്റെ പൂക്കളും നിറങ്ങളും ഓർമ്മകളും

Sep 13, 2024 - 20:15
 0  207
ഓണത്തിന്റെ പൂക്കളും നിറങ്ങളും ഓർമ്മകളും


ന്തോഷത്തിന്റെ നിറച്ചാർത്തുമായി ഓണം വന്നെത്തി. ഇത്തവണയും അതേഓർമ്മകളുടെ നിറച്ചാർത്തിൽ എത്തി.എന്നും ഓണത്തിന്റെ പൂക്കളമത്സരം സ്കൂളിൽ നടത്തുംബോൾ എല്ലാവർഷവും ചേരുന്ന മാത്തൻ!വീട്ടിലെ ഓണപ്പൂക്കളം ഉണക്കത്തേങ്ങാപ്പൊടിയിൽ നിറം ചേർത്ത് ഒരുക്കുന്ന അന്നക്കുട്ടി. ഇതിലൊന്നും പെടാതെ, നോക്കുകുത്തിയായി നിൽക്കുന്ന തൊമ്മൻ! എന്നാൽ ഇന്നിവരെല്ലാം എന്റെ കൈവിരൽത്തുബിൽ നിന്നും മാറി, പഠിത്തക്കാരും,ജോലിക്കാരും ഒക്കെയായി മറിക്കഴിഞ്ഞു. ഓണം വീണ്ടും വന്നെത്തി.തൂശനിലയും,തുമ്പപ്പൂവും,പൂക്കളത്തിനുള്ള പൂക്കള്വമരെ ഇന്ന് പാക്കറ്റിൽ കിട്ടുന്ന ഒരു കാലവും ആണ് ഗൾഫിലും നട്ടിലും ലോകമെമ്പാടും!നിറങ്ങളും ബഹളങ്ങളും കുട്ടികളും ഇന്ന് വീടുകളിൽ ഇല്ലെങ്കിലും ഓണത്തിന് എല്ലാവരും ഒരുക്കങ്ങൾ തുടങ്ങി.
ബുധനാഴ്ച,ഒരു കട്ടൻ കാപ്പിയുമായി, ഓണവിഭവങ്ങൾ വാങ്ങിവന്നതിന്റെ ക്ഷീണവും പോകട്ടെ എന്നു കരുതി പത്രം വായിച്ചു വായിച്ചുവന്നപ്പോ, വാരാന്ദ്യ പതിപ്പായ, 'weekend' ല്‍ കിടക്കുന്നു, ഓണസദ്യകളുടെ പൊടിപൂരം.എത്ര തരം വേണം,എത്ര കൂട്ടാൻ വേണം,18 ഓ,21 ഓ, ചോദിക്കേണ്ട താമസം, വീട്ടിൽ വരെ കൊണ്ടുത്തരും.നമ്മൾ ഏതു സ്ഥലത്തു താമസിക്കുന്നു എന്നു പറഞ്ഞാൽ മാത്രം മതി.ദുബായിയെ വെല്ലുന്ന സദ്യവട്ടം,ഇവിടെ ഒമാനിലും,അതിലും കൂടുതൽ ഖത്തറിലും ഉണ്ടായിരുന്നു. കൂടെ നാട്ടിൽ നിന്ന്  വിളി വന്നും മമ്മിയുടെ, വയോജനങ്ങൾക്കായുള്ള ലൈറ്റ് കത്തുന്ന, ശബ്ദം കേക്കുന്ന ഫോൺ ആമസോൺ വഴി വാങ്ങിയത്രെ, കൊച്ചുമക്കളും ചേർന്ന്! ഇന്ന്  ഓണസദ്യക്കായി എതോ സുഹൃത്തിന്റെ വീട്ടിലേക്ക്  പോകുന്നു എന്ന്.
ഖത്തറിലെ കോളേജ് അലുമിനിയിലും,ഇഡ്യന്‍ ക്ലബിലും 100, 150 പേര്ക്കു  എല്ലാ കൂട്ടുകാരും,വീട്ടുകാരും ചേര്ന്നു  സദ്യയൊരുക്കി,ഇലയിട്ടുള്ള ഒരുമിച്ചുള്ള ഊണും മറ്റും,പൊയകാല സുഖസ്മരണയായി, ഇന്നും തേങ്ങലായി കിടക്കുന്നതിന്റെ സങ്കടം ഒരുവശത്ത്.പിന്നെ ഇതെല്ലാം ചെയ്താൽ ആരോര്ക്കാ നാ അന്നത്തെ കഥകൾ എന്ന ദു:ഖം മറുവശത്ത്! എന്തായാലും ഞാനൊ,നീയോ വലുത്,എന്നൊരു ചിന്താഗതി ചിലര്ക്കെ ങ്കിലും ഇല്ലാതെയില്ല,ഇവിടെ.പ്രവാസത്തിന്റെ കൂടെ എവിടെയും ഉയര്ന്നു  കേള്ക്കു ന്ന ഒരു ശബ്ദമാണ്”കൂട്ടായ്മ”.പക്ഷെ എത്രമാത്രം നമ്മളോരുത്തരും,ഈ ഒത്തൊരുമക്കു വേണ്ടി പ്രവര്ത്തി ക്കുന്നു എന്നറിയില്ല. പ്രാവസത്തിന്റെ ഇടയിൽ നഷ്ടപ്പെട്ടു പോകുന്ന ഒരു പറ്റം ഓര്മ്മുകളും ജീവിതവും.അതിന്റെ കൂടെ വരുന്ന’അഘോഷങ്ങളും,അതിലേറ്റവും ഓര്മ്മ് നില്ക്കു ന്നതിലൊന്നാണ് ഓണം.


നാടിന്റെ നന്മക്കും ഉയർച്ചക്കും വേണ്ടി നാം ഓണം ആഘോഷിക്കുന്നത് നന്നാണ്, അത് നാടിനെത്തന്നെ ഒന്നിപ്പിക്കുന്നു. ഓണത്തിനായി എല്ലാവരും ഒത്തുചേരുന്നു. പരസ്പരബന്ധം  ഒന്നുകൂടി ഉറക്കുന്നു. ചേട്ടന്റെയും അനിയന്റെയും കുട്ടികൾ അന്യോന്യം അറിയുന്നില്ല. പലനാടുകളിൽ പലദേശങ്ങളിൽ ജീവിക്കുന്ന ഇവർ ഒത്തുകൂടുന്നത് ഓണത്തിന് കുടുബവീട്ടിൽ അല്ലെങ്കിൽ തറവാട്ടിൽ !ആ കാഴ്ചയിലും ബന്ധത്തിലുംനിന്ന് ഒരു ആത്മവിശ്വാസം വളരുന്നു. കുട്ടികൾക്ക് അവരുടെ അനിയനും ചേട്ടന്മാരുമായി ബന്ധപ്പെടാൻ സാധിക്കുന്നു. “എനിക്ക് സ്പ്പോർട്ട് ഉണ്ട്, ഞാനെന്നെ വ്യക്തിക്കുള്ള, ബലവും ശക്തിയും വീണ്ടൂം ഉറപ്പിക്കപ്പെടുന്നു. ഓണം എന്ന ആഘോഷം മനസ്സിന്റെ ധൈര്യവും  ശരീരത്തിന്റെ ശക്തിയും വീണ്ടെടുക്കാൻ ഒരോരുത്തരെയും സഹായിക്കുന്ന ഒന്നാണ്.


എതു ദേശത്താണെങ്കിലും ഓണത്തിനു നാട്ടിലെത്തുക, കുട്ടികൾക്കായി,അഛനമ്മമാർക്കായി ഓണപ്പൂക്കളം ഇടുംബോഴും എല്ലാവരുടെയും ഒത്തൊരുമ പ്രകടമാകുന്നു, കുട്ടികളും മുതിർന്നവരും, എല്ലാവരും ചേന്നിടുന്ന പൂക്കളങ്ങൾ.എല്ലാവരും ചേർന്നുള്ള പാചകം, അമ്മച്ചിമാരുടെ വകയായ ഭരണികളിൽ മാസങ്ങൾക്കു മുൻപ് കെട്ടിയുണ്ടാക്കിവെച്ചിരുന്ന  അച്ചാറുകൾ. അമ്മാച്ചന്മാരും, അമ്മാവിമാരും മറ്റും എത്തിച്ചേരുന്ന ഓണസദ്യ. ജാതിമതഭേദമില്ലാതെ എല്ലാമതസ്ഥരുടെ വീടുകളിൽ സന്തോഷത്തിന്റെ അലയടികൾ ഉയരുന്നു. കൂട്ടികളുടെ ഒച്ചയും ബഹളവും വർഷങ്ങൾക്കു ശേഷമുള്ള അവരുടെ കൂടിക്കാഴ്ചകൾ തന്നെ എത്രയോ മനോഹരമായിത്തീരുന്നു. എല്ലാവരും ഓരോവർഷവും തീർച്ചയായും ഇതിനായി തയ്യാറെടുക്കേണ്ടതാണ്. അന്യദേശത്ത് നമ്മളോരൊരുത്തരും ഉണ്ടാക്കിയെടുക്കുന്ന ബാങ്ക്ബാലൻസുകളെക്കാൾ ഒക്കെ ഉപരിയായി, അവർക്ക് നമ്മൾ നൽകുന്ന ബന്ധങ്ങളുടെ കെട്ടുറപ്പ് വളരെ വലുതാണ്.
ഖത്തറിൽ ആയിരുന്ന സമയത്ത് ലുലുവിൽ നിന്നു വാങ്ങി വെച്ചിരുന്ന ഇല പ്രയോജപ്പെട്ടു. രാവിലെ തന്നെ അന്നക്കുട്ടിയുടെ വക പൂക്കളം ഒരുങ്ങി.‘കൂടെ ഞാനും ചേച്ചി’ എന്ന മാത്തന്റെ സഹായവാഗ്ദാനം മറികടന്നു, അന്നക്കുട്ടി സ്വന്തമായി ഒരുക്കിയ അത്തപ്പൂവിന്റെ ഓരം ചാരി ‘മാത്തന്‍‘ അവന്റെ സ്വന്തം’happy onam' എഴുതി. ഇന്ന് ലോ അക്കാദമിയിലെ ഓണത്തിന് അത്തപ്പൂക്കളം ഇട്ട്, കവിണിസാരിയിൽ എത്തിയ, അഡ്വക്കേറ്റ് ആയ അന്നക്കുട്ടിയും പൂക്കളം മറന്നിട്ടുണ്ടാവില്ല. സ്കൂളിലെ പൂക്കളം competition സബ് ജൂനിയർ വിഭാഗത്തിൽ, മാത്തന്റെ ക്ലാസ്സിനു കിട്ടിയ,ഒന്നാം സമ്മാനം അവന്റെ കലാവാസക്കു നല്ല പ്രചോദനം തന്നെയെന്നു തോന്നുന്നു.അല്ലെങ്കിൽ കലയെ കൊലയയാക്കുന്നവനാണ്, എന്റെ ഈ മകൻ!സ്കൂളിൽ മറ്റുള്ളവരുടെ പൂക്കളത്തിനു,കടലാസും,കുങ്കുമവും,രംഗോളി പൊടികളും,കളർ ചേര്ത്തൂ ഉണക്കത്തേങ്ങാ‍പ്പൊടികളും മറ്റുള്ള കുട്ടികൾ ഉപയോഗിച്ചപ്പോൾ സ്കൂളിന്റെ പൂന്തോട്ടത്തിൽ നിന്നു പറിച്ച ബൊഗെന്വിേല്ലായും, നന്ദ്യാര്വടട്ടത്തിന്റെ വകഭേദങ്ങളും മറ്റും ചേര്ത്തുന വെച്ചുണ്ടാക്കി,ഒന്നാം സമ്മാനം അടിച്ചെടുത്തു,ഈ 5 ആം ക്ലാസ്സുകാർ. ഇന്ന് എം ബി എക്ക് കോച്ചിംഗ് ക്ലാസ്സിൽ പഠിക്കുന്നവന്റെ ഓർമ്മയിൽ ഇതൊക്കെ  കാണുമോ എന്തൊ!


ഒമാനിൽ എത്തിയതില്പിഎന്ന്നെ ആകെപ്പാടെ ഒരു എത്തും പിടിയും തന്നെയില്ല.വളരെ സഹൃദയരായ ചിലരെയെങ്കിലും പരിചയ്യപ്പെട്ടു എന്ന സന്തോഷം തീരുന്നതിനു മുന്പ്പ മനസ്സിലായി,മുഖം മൂടി അണീഞ്ഞവരും, വളരെ നല്ല മനസ്സുള്ളവരു ആണ് സുഹൃത്തുക്കൾ എന്ന്.എന്നിട്ടും ഇവിടുത്തെ ഓരൊ കാര്യങ്ങൾ തപ്പിത്തിരഞ്ഞ് മനസ്സിലാക്കി.ഇതിനിടെ ക്രിസ്തുമസ്സ് വന്നു പോയി,പ്രാര്ത്ഥുനയുടെയും, നൊയമ്പിന്റെയും നാളുകൾ കടന്നു പോയി.മാസങ്ങള്ക്കു  ശേഷം ഓണവും വന്നു.റ്റിവിലെയും മറ്റും ഓണം കഴിഞ്ഞപ്പോൾ സദ്യവട്ടങ്ങളുടെ തിരക്കിലായി.അങ്ങനെ നാട്ടിലെ പോലെതന്നെ വിഭവസമൃദ്ധമായ സദ്യകൾ 18 ഉം,21 ഉം,കൂട്ടം തികച്ച്,എല്ലാ ഹോട്ടലുകാരും റെഡിയാക്കിയിരുന്നു.എല്ലാ പത്രങ്ങളിലും അറിയാവുന്ന മലയാളം വാക്കുകളും ഉപയോഗിച്ച്,ഇംഗ്ലീഷ് പത്രങ്ങളിലും, പ്രസിദ്ധീകരണങ്ങളിലും, നിറയെ വാര്ത്തനകൾ.


വളരെ ലളിതമായ ഊണ് ഉച്ചക്കത്തേക്ക്  കൊണ്ടെത്തിച്ചു. ഇലയിടാനും വിളമ്പാനും എല്ലാവരും തന്നെ കൂടി. എല്ലാകൂട്ടങ്ങളും വിളമ്പി,പ്രാര്ത്ഥപനയോടെ ഇരുന്നു എല്ലാവരും.വീണ്ടും പഴയ ഓര്മ്മുകൾ അയവിറക്കി. ഓര്മ്മളകളിലും പോയകാലങ്ങളിലുമായി ജീവിതം നിലനില്ക്കി ല്ല,പുതിയ ഓര്മ്മ കളും പുതിയ ആഘോഷങ്ങളും ആയി ജീ‍വിതം മുമ്പോട്ടു തന്നെ പോകുന്നു. വക്കീലായ അന്നക്കുട്ടിയും കെവിനും കാനഡയിൽ നിന്നും, ആർക്കിറ്റെക്റ്റ് ആയ തൊമ്മനും, എംബീഎ ക്ക്  പഠിക്കുന്ന മാത്തനും  ബാംഗ്ലൂറിൽ നിന്നും ഓണാഘോഷങ്ങളുടെ ഭാഗമായി ഫോണിന്റെ അങ്ങെത്തലക്കൽ എത്തി. അമ്മെ  പൂക്കളം ഇട്ടോ! എന്തൊക്കെ ഉണ്ടക്കി, അപ്പ എന്തിയെ? മറ്റൊരു ഓണത്തെ വരവേല്ക്കാകനായി തയ്യാറെടുത്തു നില്ക്കുയന്ന മനസ്സുമായി ഞാനും ബിജുവും.

സപ്ന അനു ബി ജോർജ്