മൂലക്കല്ലുകൾ: കവിത , ഡോ. ജേക്കബ് സാംസൺ

മൂലക്കല്ലുകൾ: കവിത ,  ഡോ. ജേക്കബ് സാംസൺ
തള്ളിയകല്ലുകളല്ലോ ,കഷ്ടം!
മൂലക്കല്ലുകളാക്കീ, നിങ്ങൾ
പൊളിച്ചുമാറ്റുക മൂലക്കല്ലുകൾ 
പുത്തൻ കല്ലുകൾ വയ്ക്കുക നാം
നിർമ്മിതിതന്ത്രം മാറിമറിഞ്ഞു
ഇടിഞ്ഞുവീഴുകയില്ലൊന്നും
ദ്രവിച്ച കല്ലുകൾ ഓരോന്നായി
പറിച്ചുമാറ്റാം പുതിയതുവയ്ക്കാം
അറിയില്ലാരും , പലനാൾ കൊണ്ടിത്
പുതിയൊരു നിർമ്മിതിയാകും.
തകർന്നുവീഴുംമുമ്പേ വേഗം
പൊളിച്ചുമാറ്റാം മൂലക്കല്ലുകൾ
പുതിയൊരു പഴയൊരുസ്വപ്നംകാണാൻ
പുത്തൻകല്ലുകൾ വയ്ക്കാമവിടെ