കാടിന്റെ നാദം: ബാലകഥ, പ്രശാന്ത് പഴയിടം
കാട്ടിൽ ഒരുപാട് പാട്ടുകാർ ഉണ്ടല്ലോ? ലോക പ്രശസ്ഥയായ കുയിൽ ക്ലാസിക് പാട്ടുകാരി ആണെങ്കിൽ ,കാട്ടിലെ അടിപൊളി പാട്ടുകാരൻ അണ്ണാറക്കണ്ണനാണ് .
അണ്ണാറക്കണ്ണന്, ഏറെ ആരാധകരും ഉണ്ട് .മരത്തിൽ പാട്ടും ഡാൻസും, ഒരു മരത്തിൽ നിന്നും അടുത്ത മരത്തിലേക്ക് ഉയരത്തിൽ ചാടുകയും ചെയ്യും. ദിവസവും അണ്ണാറക്കണ്ണൻ തന്റെ കുഞ്ഞുങ്ങൾക്ക് ഭക്ഷണം തേടി ഇറങ്ങുമ്പോൾ നിരവധി മൃഗങ്ങളും പക്ഷികളും മരത്തിന് താഴെ എത്തും. തന്റെ ആരാധകരെ മനോഹരമായ പാട്ടും ഡാൻസുമായി അണ്ണാറക്കണ്ണൻ കൈയ്യിലെടുക്കും.
ഒരിക്കൽ വലിയൊരു മരത്തിൽ അണ്ണാറക്കണ്ണൻ തന്റെ പാട്ടും ഡാൻസുമായി ആഘോഷത്തിൽ ആയിരുന്നു.
“ചിൽ -ചിൽ ..ചിൽ -ചിൽ ..ചിൽ ,ചിൽ,ചിൽ ,ചിൽ”
എന്ന് തുടങ്ങുന്ന മനോഹരഗാനം, ആരാധകർ പാട്ടിനൊപ്പം തുള്ളിച്ചാടി..
പൊതുവേ പരുക്കർ ആയ, കരടിയും, കടുവയും വരെ ഡാൻസ് കളിച്ചു തുടങ്ങി.
അണ്ണാറക്കണ്ണൻ പാട്ടുപാടി ഉയരത്തിൽ നിന്നും ഉയരത്തിലേക്ക് ചാടി അപ്രദീക്ഷിതമായി ആ ചാട്ടം വലിയൊരു പരുന്തിന്റെ കാലിൽ പെട്ടു.
എന്നു പറഞ്ഞാൽ പരുന്ത് അണ്ണാറക്കണ്ണനെ റാഞ്ചി പറന്നു അകലേക്ക് പോയി!
മറ്റുള്ളവർ പിന്നാലെ ഓടിയെങ്കിലും രക്ഷിക്കാനായില്ല.
മനംമുട്ടെ ഉയരത്തിൽ പറക്കുന്ന പരുന്ത് അണ്ണാറക്കണ്ണനെ മുറുക്കെ പിടിച്ചിരിക്കുകയാണു.
അണ്ണാറക്കണ്ണൻ കരഞ്ഞു പറഞ്ഞു
“അല്ലയോ പരുന്തമ്മേ ..എന്നെ വേറുതെ വിടണേ ഞാൻ ഒരു പാവമാണ്
അമ്മയുടെ ഈ വലിയ കാലുകൾ എനിക്ക് ഒരുപാട് വേദനിക്കുന്നു
എന്നെ വേറുതെ വിടണേ!”
അണ്ണാറക്കണ്ണൻ കരഞ്ഞു പറഞ്ഞു
പരുന്ത് ഇതൊന്നും കേൾക്കുന്നില്ല
വേഗത്തിൽ പറക്കുകയാണ്.
അണ്ണാറക്കണ്ണൻ വീണ്ടും പറഞ്ഞു
“അല്ലയോ പക്ഷി റാണി ..
ഞാൻ എന്റെ കുഞ്ഞുങ്ങൾക്ക് ഭക്ഷണം തേടി ഇറങ്ങിയത് ആണ്
എന്നെ കണ്ടില്ലെങ്കിൽ കുഞ്ഞുങ്ങൾ പേടിക്കും എന്നേ വെറുതേ വിടണേ! “
ഈത് കേട്ട പരുന്ത് ഗംഭീരമുള്ള ശബ്ദത്തിൽ പറഞ്ഞു:
“അണ്ണാറക്കണ്ണാ, നീ എന്റെ കുഞ്ഞുങ്ങളുടെ ഭക്ഷണമാണ്
നിന്നെ വേറുതെ വിടുകയാണെങ്കിൽ
എന്റെ കുഞ്ഞുങ്ങൾ പട്ടിണി ആവും.”
അങ്ങനെ പരുന്ത് പറന്നു പറന്നു വലിയൊരു മലയുടെ മുകളിലുള്ള ഒരു വലിയ മരത്തിന്റെ മുകളിലെ തന്റെ കൂട്ടിലെത്തി .
അവിടെ പരുന്തിന്റെ കുഞ്ഞുങ്ങൾ ഉറക്കെ സന്തോഷത്തിൽ കൊക്കുകൾ നിവർത്തി ഉറക്കെ അലറി..
പരുന്തിന്റെ റെ ശക്തിയേറിയ കൈയ്യിൽ കൂടുങ്ങിയ പാവം അണ്ണാറക്കണ്ണൻ ബോധരഹിതമായി.
അണ്ണാറക്കണ്ണനെ പൊത്തിന്റെ ഉള്ളിൽ വച്ചു, എന്നിട്ട്
പരുന്ത് തന്റെ കുഞ്ഞുങ്ങളോട്
“ഭക്ഷിക്കു എന്ന് പറഞ്ഞ്, വീണ്ടും ഭക്ഷണംതേടി പുറപ്പെട്ടു.
ചന്ദമുള്ള അണ്ണാറക്കണ്ണനെ പരുന്തിന്റെ കുഞ്ഞുങ്ങൾക്ക് ഒരുപാട് ഇഷ്ടമായി
അവർ അണ്ണാറക്കണ്ണനെ ഉപദ്രവിച്ചില്ല
മയങ്ങി കിടക്കുന്ന അണ്ണാറക്കണ്ണനെ അവർ താലോടി.
അങ്ങനെ ഏറെ നേരം കഴിഞ്ഞു
സൂര്യൻ താണു തുടങ്ങി
ആകാശം നിറയെ ചുവന്ന വെളിച്ചം നിറഞ്ഞു.
അമ്മപ്പരുന്ത് ഇതുവരെ എത്തിയിട്ടില്ല.
പെട്ടെന്ന് എന്തോ വലിയ കറുത്ത നിഴൽ വന്നു ആകെ ഇരുട്ട്.
വലിയശബ്ദത്തിൽ കൂട് ഇളകുന്നു ഭയപ്പെടുത്തുന്ന എന്തോ ഒന്ന്,
കുഞ്ഞുങ്ങൾ ഭയന്ന് എന്തെന്നറിയാതെ ഉറക്കെ കരഞ്ഞു.
പെട്ടന്ന് കൂടിനെ ചുറ്റിയ വലിയൊരു പാമ്പിന്റെ തല കണ്ടു!!
കുഞ്ഞുങ്ങൾ ഭയന്നു വിറച്ചു
പാമ്പ് പരുന്തും കുഞ്ഞുങ്ങളെ ഭക്ഷിക്കാൻ ഉള്ള ശ്രമത്തിൽ ആണ്. ക്രൂരനായ പാമ്പ് കൂട് ഇളക്കി വലിയ ശബ്ദമുണ്ടാക്ക്കി കുഞ്ഞുങ്ങളെ പേടിപ്പിച്ചു.
കുഞ്ഞുങ്ങൾ ഉറക്കെ കരഞ്ഞു
പാമ്പ് വായ പൊളിച്ചു
നാക്കു നീട്ടി
മുഴുവൻ ശക്തിയിൽ അവരെ ഭക്ഷിക്കാൻ മുന്നോട്ട് വന്നു
പെട്ടന്ന് പാമ്പ് മരത്തിൽ നിന്നും തെറിച്ച് ദൂറെ പോയി.
പൊത്തിൽ ബോധംവീണ്ടെടുത്ത അണ്ണാറക്കണ്ണൻ.
പാമ്പുമൊത്ത് താഴേക്ക് ചാടി
പാമ്പ് മരത്തിന് താഴെയുളള മറ്റൊരു മരത്തിൽ തല തല്ലി ചത്തു.
അണ്ണാറക്കണ്ണന്റെ അപ്രദീക്ഷിതനീക്കം പാമ്പിന് ചെറുക്കാൻ സാധിച്ചില്ല.
പക്ഷേ ഒരുപാട് ഉയരത്തിൽ നിന്നും ചാടി പരിചയമുള്ള അണ്ണാറക്കണ്ണൻ
വളരേ സാഹസികമായി രക്ഷപ്പെട്ടു.
അണ്ണാറക്കണ്ണൻ
തിരികെ പരുന്തിന്റെ കൂട്ടിൽ ചെന്നു
പേടിച്ചു വിറച്ചിരുന്ന
പരുന്തും കുഞ്ഞുങ്ങളെ ആശ്വസിപ്പിച്ചു.
തന്റെ “ചിൽ-ചിൽ” പാട്ടുപാടി സന്തോഷിപ്പിച്ചു,എന്നിട്ട് കൂട്ടിൽ പഴയപോലെ കിടന്ന് മയങ്ങി.
ഈ സമയം
ആഹാരവുമായി തിരികെ വന്ന പരുന്തമ്മ
മരത്തിന് താഴെ കിടക്കുന്ന പാമ്പിനെ കണ്ടു ഭയന്നു.
തിരികെ കൂട്ടിൽ എത്തുമ്പോൾ
തന്റെ കുഞ്ഞുങ്ങൾ സുരക്ഷിതരാണ്
പരുന്തമ്മക്ക് ആശ്വാസമായി.
കുഞ്ഞുങ്ങൾ നടന്ന കാര്യങ്ങൾ
വിശദമായി പറഞ്ഞു.
ഇത് കേട്ട് പരുന്ത് കരഞ്ഞു കൈകൂപ്പി
അണ്ണാറക്കണ്ണനോട് പറഞ്ഞു:
“അല്ലയോ അണ്ണാറാകണ്ണാ..
നിന്നോട് ഞാൻ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല
സ്വന്തം ജീവൻ അപകടത്തിൽ ആണെന്നറിഞ്ഞിട്ടും
നീ എന്റെ മക്കളെ രക്ഷിച്ചു
നിന്റെ നന്മക്കും ധീരതയ്ക്കും
ഒരു പാട് നന്ദി
നിന്റെ പാട്ടുപോലെ സുന്ദരമാണ് നീയും.”
പരുന്ത് തുടർന്നു:
“നീ എന്തിനാണ് തിരികെ വന്നത്?
നിനക്ക് രക്ഷപ്പെട്ടു പോകാമായിരുന്നില്ലേ?”
ഇതുകേട്ട് അണ്ണാറക്കണ്ണൻ പറഞ്ഞു:
“അല്ലയോ പക്ഷി റാണി
ഞാൻ ഒരു അമ്മയാണ്
പാമ്പ് ആക്രമിക്കാൻ വന്നപ്പോൾ
എനിക്ക് എന്റെ കുഞ്ഞോ
അല്ലേൽ നിന്റെ കുഞ്ഞോ വ്യത്യാസമൊന്ന്നുമില്ല
ഞാൻ രക്ഷിച്ചു
എല്ലാ കുഞ്ഞുങ്ങളും
എനിക്ക് എന്റെ മക്കൾ പോലെയാണ്. ഇവരുടെ സുരക്ഷ ഉറപ്പ് വരുത്താൻ ആണ് ഞാൻ തിരികെ വന്നത്
നിങ്ങൾ ഇപ്പോൾ എന്നെ ആഹാരമാക്കാം“
ഇത് കേട്ട പരുന്ത് പറഞ്ഞു,
“വലിപ്പം കൊണ്ടു ചെറുതാണെങ്കിലും
നീ വലിയവനാണ് നിന്റെ ഈ പ്രവൃത്തി
ലോകം എന്നും വാഴ്ത്തപ്പെടും
നീയാണ് കാടിന്റെ ധീരൻ.”
പരുന്ത് തന്റെ ചിറകിലിരുത്തി
അണ്ണാറക്കണ്ണനെ തിരികെ എത്തിച്ചു.
അടുത്ത ദിവസം,
കാട് മുഴുവൻ വീണ്ടും നിറഞ്ഞു —
“ചിൽ-ചിൽ… ചിൽ-ചിൽ…”
പരുന്തിന്റെ കുടുംബവുമെത്തി
അന്നാറക്കണ്ണന്റെ പാട്ടിനൊപ്പം.
ചിൽ-ചിൽ… ചിൽ-ചിൽ…