ഓണം:  കവിത, ലീലാമ്മ തോമസ് ബോട്സ്വാന

ഓണം:  കവിത, ലീലാമ്മ തോമസ് ബോട്സ്വാന
മാവേലി തമ്പുരാൻ 
ഒന്നിങ്ങു  വന്നാൽ
വിടില്ലഞങ്ങൾ.
രാജ്യം ഭരിക്കാൻ
പഠിപ്പിക്കണം.
വാമനൻ മേലിൽ വരില്ല..
ഞങ്ങളെ ക്കണ്ടാൽ വരില്ല സത്യം.
ഓണത്തിനാരും
ക്ഷണിച്ചില്ലേലും
എന്നാലും എത്തിടും
പൊന്നുതമ്പുരാൻ
ഓണ ച്ചോറാരും
വിളമ്പില്ലേലും
എന്നാലുംഉണ്ണു മെൻപൊന്നോണം
ഉത്രാടമുച്ച കഴിഞ്ഞാൽ അച്ചിമാർക്കൊക്കെയും വെപ്രാളം
ഓണപ്പുടയുടുത്ത്,
ഉള്ളതുകൊണ്ട് ഓണമുണ്ണാൻ വായോ
അത്തം വെളുത്താൽ ഓണം കറുക്കും
 വരവായി...
മലയാളത്തിന്റെ മണ്ണിലും മനസിലും പൂവിളി ഉയരുകയായി...
പൂവേ പൊലി...പൂവേ പൊലി....
പൂത്തുമ്പി പാടുന്നു...
ഓണമൊരു ഉഗ്ര വസന്തമാണേ
നിലാവും പൂക്കളും സ്നേഹവും
ഒത്തൊരുമിച്ചു പുഴയാവുന്ന രസം
ഓണം കളിയും ചിരിയും പാട്ടും
ഓലേഞ്ഞാലി കിളികളുടെ
ഓണ തുമ്പികളുടെ
നിറപകിട്ടാർന്ന വസ്ത്രങ്ങളുടെ
കാരണവപ്രഭുക്കളുടെ
കസവു നൂലുകളുടെ 
ഓണ ചന്തകളുടെ
കുപ്പി വളകളുടെ
ചാന്തു പൊട്ടിന്റെ
കണ്മഷിയുടെ
വരയൻ റബർ പന്തിന്റെ
തേങ്ങോല കളിപ്പാട്ടങ്ങളുടെ
തൂശനിലയിൽ വിളമ്പുന്ന
ഉപ്പേരികൾ പഴവും ഇഞ്ചി അച്ചാർ
പച്ചടി കിച്ചടി അവിയൽ തോരൻ
ഓലൻ
തുടർന്നു പരിപ്പ് പപ്പടം നെയ്യ്
അതിലും കേമമാമായി സാമ്പാർ
പുളിശ്ശേരി മോരും രസവും 
എന്നിട്ടോ
അട പ്രഥമൻ കടല പ്രഥമൻ
ബ്രഹ്മസ്സലി
മധുരം 
ചെടുക്കുമ്പോൾ
നാവിൻ തുമ്പിലൊരു ഇഞ്ചി പുളി
ഇതുമാത്രമോ
ആർക്കാണ് ഓണമില്ലാത്തതു?
എവിടെ മലയാളി ഉണ്ടോ അവിടെ
ഓണവും ഉണ്ടാവും
ആ സംസ്ക്കാരം അതുല്യമാണ്
മലയാളി എന്നും എപ്പോഴും
ഒരൂ ഓണമായിരിക്കും 
ഒരുമയുടെ ഓണം