പ്രവാസി ഇൻഷൂറൻസ് പദ്ധതി -നോർക്ക കെയർ സമയ പരിധി നീട്ടി
ദുബായ്: നോർക്ക കെയർ ആരോഗ്യ–അപകട ഇൻഷുറൻസ് പദ്ധതിയിലെ എൻറോൾമെന്റ് സമയപരിധി 2025 നവംബർ 30 വരെ നീട്ടി. നോർക്ക ക്ഷേമനിധി ഡയറക്ടർ എൻ. കെ. കുഞ്ഞഹമ്മദും ഓർമ ഭാരവാഹികളടക്കം നിരവധി പ്രവാസി സംഘടനകളും മുഖ്യമന്ത്രിയോട് കത്തുകൾ മുഖേനയും നേരിട്ടും കാലാവധി നീട്ടാൻ അഭ്യർത്ഥിച്ചിരുന്നു.
കേരള സർക്കാർ നോർക്ക റൂട്ട്സ് മുഖേന നടപ്പാക്കുന്ന ഈ സമഗ്ര ഇൻഷുറൻസ് പദ്ധതിയിൽ ഇതിനോടകം ഒരു ലക്ഷത്തിലധികം പ്രവാസി കുടുംബങ്ങളെ ഉൾപ്പെടുത്തി. നാല് ലക്ഷത്തിലധികം പേർക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കി.
13,411 രൂപ പ്രീമിയത്തിൽ ഒരു കുടുംബത്തിന് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും, 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസും ലഭിക്കും. രാജ്യത്തെ 18,000-ത്തിലധികം ആശുപത്രികളിലൂടെ ക്യാഷ്‌ലെസ് ചികിത്സാ സൗകര്യവും ലഭ്യമാണ്.
പ്രവാസികൾക്കും കുടുംബങ്ങൾക്കുമായി സംസ്ഥാന സർക്കാർ നോർക്ക റൂട്സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ എന്‍റോള്‍മെന്റ് ഒരു ലക്ഷം പിന്നിട്ടതായി നോർക്ക അറിയിച്ചു. രാജ്യത്താദ്യമായാണ് പ്രവാസികള്‍ക്കായി ഒരു സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നത്.
നിലവില്‍ എന്‍റോള്‍മെന്റ് പൂര്‍ത്തിയാക്കിവര്‍ക്കുളള പരിരക്ഷ കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതല്‍ നിലവിൽ വരും.