ഞാൻ കവിയായതെങ്ങനെ?: ഡോ.ജേക്കബ് സാംസൺ

ഞാൻ കവിയായതെങ്ങനെ?: ഡോ.ജേക്കബ് സാംസൺ
എന്നെ
ആരും വിളിക്കാത്തതുകൊണ്ട്
ഞാൻ എന്നെ വിളിച്ചു
എല്ലാവരെയും വിളിച്ചു.
വിളിച്ചവരെല്ലാം വന്നു.
ഞാനും വന്നു.
"എല്ലാം കേമമായി"
ഞാൻ പറഞ്ഞു
"കേമമായി " എല്ലാവരും
പറഞ്ഞു.
പിന്നെയും ആരും
എന്നെ വിളിച്ചില്ല
ഞാനും ആരേയും
വിളിച്ചില്ല.
വിളിയിൽ കാര്യമില്ലെന്ന്
എനിക്ക് മനസിലായി.
പറയേണ്ടതെല്ലാം
ഞാൻ എന്നോട് തന്നെ
പറയാൻ തുടങ്ങി.
ഞാൻ അറിയാതെ
ആളുകൾ അത്
കേൾക്കാൻ തുടങ്ങി.
അവർക്കത് ഹരവും
ശീലവുമായി.
ചിലർ ഭ്രാന്തനെന്നും
ചിലർ കവിയെന്നും
പറഞ്ഞു.
അവരെ 
അവരുടെ വഴിക്കു
വിട്ടുകൊണ്ട്
എനിക്ക്
പറയാനുള്ളതുമായി
ഞാനിരുന്നു