മാതൃഭാഷ: കവിത, ഷീല ജഗധരൻ

മാതൃഭാഷ: കവിത, ഷീല ജഗധരൻ

മണ്ണാണ് കണ്ണാണ്

വിണ്ണാണ് കണ്ണൻ്റെ

മുരളികയൂതുന്ന നാദമാണ്

 

അമ്മ മനസ്സാണ്

മുത്തശ്ശി ചിരിയാണ്

അച്ഛൻ്റെ വാത്സ്ല്യ മൊഴിയതാണ്

 

മരമാണ് തളിരാണ്

തളിരിൻ തണലാണ്

തണലിലെ പൈങ്കിളി കൂടതാണ്

കൂട്ടിൽ കളിചിരി മൊഴിയും

ഇണയുടെ

പ്രണയ തുടിപ്പിൻ്റെ

താളമാണ്

 

മണ്ണിൻ പകുതിയും

വിണ്ണിൻ പകുതിയും

എൻ്റേതുമെന്നങ്ങുറക്കെ

മൊഴിയുന്ന

ഊർജ്ജമാകട്ടെ എൻ്റെ ഭാഷ

പെണ്ണിൻ്റെ സ്വാതന്ത്ര്യമാകട്ടെ

എൻ്റെ ഭാഷ

അവകാശമാകട്ടെ മാതൃഭാഷ

 

 

ഷീല ജഗധരൻ, തൊടിയൂർ