നേപ്പാളിലുള്ള ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണം, അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കണം; മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

Sep 9, 2025 - 19:44
 0  16
നേപ്പാളിലുള്ള ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണം,  അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കണം;  മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: യുവജന പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ നേപ്പാളിലുള്ള ഇന്ത്യാക്കാര്‍ക്ക് മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം. നേപ്പാളിലെ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. നേപ്പാളിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണം. നേപ്പാള്‍ അധികൃതര്‍ പുറപ്പെടുവിച്ച നടപടികളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അനുസരിക്കണമെന്നും വിദേശകാര്യമന്ത്രാലയം നിര്‍ദ്ദേശിച്ചു.

പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ കാഠ്മണ്ഡുവിലും മറ്റ് നിരവധി നഗരങ്ങളിലും അധികൃതര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.