ജെന്‍ സി പ്രക്ഷോഭം; നേപ്പാൾ പ്രധാനമന്ത്രി രാജിവെച്ചു

കാഠ്മണ്ഡു: നേപ്പാളിൽ സമൂഹമാധ്യമങ്ങൾ നിരോധിച്ചതിനെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട വൻ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി കെപി ശർമ ഒലി രാജിവെച്ചു. സംഘർഷഭരിതമായ പ്രതിഷേധം രണ്ടാം ദിവസവും തുടർന്നതോടെയാണ് പ്രധാനമന്ത്രിയുടെ രാജി.
സമൂഹമാധ്യമങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയ തീരുമാനം പിൻവലിച്ചെങ്കിലും പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധക്കാരായ ജെൻ സികൾ തെരുവിലിറങ്ങുകയായിരുന്നു. പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെയും പ്രസിഡൻ്റ് രാം ചന്ദ്ര പൗഡേലിൻ്റെയും സ്വകാര്യ വസതികൾക്ക് തീയിട്ടു.
ബൊഹോരാത്പുരിലെ പ്രസിഡൻ്റിൻ്റെ വസതി ആണ് പ്രതിഷേധക്കാർ ആക്രമിച്ചത്. ബാൽകോട്ടിലെ പ്രധാനമന്ത്രിയുടെ സ്വകാര്യ വസതിക്ക് സമീപം തടിച്ചുകൂടിയ പ്രതിഷേധക്കാർ വസതിക്ക് തീയിട്ടു. കെപി ശർമ ഒലി നിലവിൽ ബൽവതാറിലെ ഔദ്യോഗിക വസതിയിലാണെന്നാണ് റിപ്പോർട്ട്.