നേപ്പാള്‍ മിന്നല്‍ പ്രളയം: 33 മലയാളികളടക്കം 288 ഇന്ത്യക്കാരെ കാണാനില്ല; കേന്ദ്ര സര്‍ക്കാര്‍

Aug 27, 2026 - 19:40
Aug 27, 2026 - 19:41
 0  3
നേപ്പാള്‍ മിന്നല്‍ പ്രളയം: 33 മലയാളികളടക്കം 288 ഇന്ത്യക്കാരെ കാണാനില്ല; കേന്ദ്ര സര്‍ക്കാര്‍

കാഠ്മണ്ഡു: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ 288 ഇന്ത്യക്കാരെ കാണാനില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതില്‍ 33 മലയാളികളും ഉള്‍പ്പെടുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 21 ഇന്ത്യന്‍ പൗരന്‍മാരെ രക്ഷപ്പെടുത്തി. 200 പൗരന്‍മാര്‍ ചൈനീസ് അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

കാണാതായവരുടെ പട്ടിക സംസ്ഥാനങ്ങള്‍ തിരിച്ചുള്ള കണക്കുകളും വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടു. 73 പേര്‍ തൃശൂലി ജലവൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരാണ്. വിദേശകാര്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ നിന്നുള്ള 33 പേരെയാണ് കാണാതായാത്. ഇവരുടെ പേരു വിവരങ്ങള്‍ ശേഖരിക്കാന്‍ കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.