വ്യാഴാഴ്ചത്തെ ദേശീയ പണിമുടക്ക്: മാരാമൺ കൺവെൻഷനെയും ശബരിമല തീർഥാടനത്തെയും ഒഴിവാക്കി
പത്തനംതിട്ട: ഫെബ്രുവരിൽ 12ന് നടക്കുന്ന ദേശീയ പണിമുടക്കിൽ നിന്ന് മാരാമൺ കൺവെൻഷനെയും ശബരിമല തീർഥാടകരെയും ഒഴിവാക്കി.
മാരാമൺ കൺവെൻഷൻ നടക്കുന്ന കോഴഞ്ചേരി, തോട്ടപ്പുഴശേരി പഞ്ചായത്തുകളെ വ്യാഴാഴ്ച (ഫെബ്രുവരി 12) നടക്കുന്ന ദേശീയ പണിമുടക്കിൽ നിന്ന് ഒഴിവാക്കി.
മാരാമൺ കൺവെൻഷനെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയ വിവരം സംയുക്ത സമരസമിതി ജില്ലാ കൺവീനർ കെസി രാജഗോപാലവാണ് അറിയിച്ചത്.
മാരാമണ്ണിലേക്ക് വരുന്ന കെഎസ്ആർടിസി, സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളെയും എല്ലാ സ്വകാര്യ വാഹനങ്ങളെയും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിവിധ ജില്ലകളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി ശബരിമലയിലേക്ക് എത്തുന്ന തീർഥാടകരുടെ വാഹനങ്ങളും തടയില്ലെന്ന് സംയുക്ത സമരസമിതി അറിയിച്ചു