നന്ദിഗ്രാമിലുണ്ടായ സംഘര്‍ഷത്തില്‍ ബിജെപി പ്രവര്‍ത്തക കൊല്ലപ്പെട്ടു

നന്ദിഗ്രാമിലുണ്ടായ സംഘര്‍ഷത്തില്‍ ബിജെപി പ്രവര്‍ത്തക കൊല്ലപ്പെട്ടു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പൂർവ മേദിനിപുർ ജില്ലയിലെ നന്ദിഗ്രാമിലുണ്ടായ സംഘർഷത്തില്‍ ബിജെപി പ്രവർത്തക കൊല്ലപ്പെട്ടു.

ബുധനാഴ്ച രാത്രി ബൈക്കുകളിലെത്തിയ സംഘം നടത്തിയ ആക്രമണത്തിലാണ് രതിബാല അർഹി (38) കൊല്ലപ്പെട്ടത്. ആറം ഘട്ടത്തില്‍ ശനിയാഴ്ച വോട്ടെടുപ്പ് നടക്കുന്ന തംലൂക് ലോക്‌സഭാ മണ്ഡലത്തിന് കീഴിലാണ് നന്ദിഗ്രാം.

ഏഴുപേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തൃണമൂല്‍ ആണ് കൊലപാതകത്തിന് പിന്നിലെന്ന് ആരോപിച്ച്‌ ബിജെപി പ്രവർത്തകർ നന്ദിഗ്രാമില്‍ റോഡ് ഉപരോധിച്ചു. കടകള്‍ അടപ്പിക്കുകയുംചെയ്തു.