നല്ല നടപ്പ്  : കവിത; റോയ്‌ പഞ്ഞിക്കാരൻ, യു കെ ​​​​​​​​​​​​​​

നല്ല നടപ്പ്  : കവിത; റോയ്‌ പഞ്ഞിക്കാരൻ, യു കെ ​​​​​​​​​​​​​​

 

ത്ര ദൂരം നടന്നു എന്നറിയില്ല 

ഇനി എത്ര ദൂരം നടക്കണമെന്നും അറിയില്ല 

എങ്കിലും നടക്കുന്നു  

പച്ചതുരുത്തു കാണാനില്ല,എങ്കിലും നടക്കുന്നു 

കൂടെ നടന്നവരെ കാണാനില്ല, തോളിൽ

കയ്യിട്ടു നടന്നതാണവർ

തോളിൽ ഭാരം കുറഞ്ഞതറിഞ്ഞില്ല 

അവർ ദിശ മാറി സഞ്ചരിക്കുന്നതാവാം

ലക്ഷ്യങ്ങൾ പലതല്ലേ  

കൂടെ നടന്നു ലക്ഷ്യത്തിലെത്തിയതാവാം 

വീണ്ടും തോളിൽ കൈകളമരുന്നു 

ആരെന്നറിയില്ല  

കാലം കൊണ്ടെത്തിച്ച കൈകൾ

എടുത്തു മാറ്റാനാവുന്നില്ല എൻ  കൈകളാൽ

എന്റെ കൈകൾ ആഞ്ഞു വീശിയാലേ 

ഭാരകുറവ് എനിക്ക് അനുഭവപ്പെടൂ. 

അറിയാം എനിക്ക്

എന്റെ കൈകൾ 

എന്നോട് ചോദിക്കും ഒരുനാൾ

ഒരു തോൾ കാട്ടി തരുക നീ 

ഒന്നു വിശ്രമിക്കാൻ 

ഇല്ല,  കാലുകൾ ഒരിക്കലും അനുവദിക്കില്ല . 

 

 

റോയ്‌ പഞ്ഞിക്കാരൻ