നായക്കാര്യം: കവിത , കാവ്യ ഭാസ്ക്കർ

നായ കടിച്ചു വലച്ചൊരു മർത്യന്
നാട്ടിലിറങ്ങി നടക്കാൻ വയ്യ
ശൗര്യം മൂത്തവ ദംഷ്ട്രകളങ്ങനെ
രാകിമിനുക്കി നടക്കും വഴിയേ
നായയ്ക്കുണ്ടോ ചെറുതും വലുതും
മാംസം കണ്ടാൽ പിച്ചിക്കീറും
നായക്കടിയും പത്യം പതിവും
നാരങ്ങയ്ക്കും വില കുറയുന്നോ ?
പണ്ടെങ്ങാണ്ടൊരു പഴമൊഴി കേട്ടു
ശൗര്യം പണ്ടെ ഫലിക്കില്ലെന്ന്
ഇന്നീ കഥയും ചൊല്ലിയിരുന്നാൽ
നായകളെല്ലാം ചുറ്റും കൂടും.
പെറ്റു പെരുങ്ങി പലവർണ്ണത്തിൽ
വഴിയിൽ കാണാം പുലരും മുമ്പേ
ഒറ്റയ്ക്കെങ്ങനാവഴി പോയാൽ
ജീവൻ നേരേ മേപ്പോട്ടോടും.
മാംസം തിന്ന് മദിക്കും നായകൾ
ഭീഷണിയാണെന്നറിയുക വേണം.
എന്തെല്ലാമിനി കാണുകവേണം
നടപടിയുടനെ നടപ്പാക്കേണം