മലബാർ മിസ്റ്ററി അല്ല; സർക്കാർ ബ്രാൻഡിയുടെ പേര് 'മിന്നൽ മാജിക്'
പാലക്കാട് മേനോൻപറയിലുള്ള മലബാർ ഡിസ്റ്റിലറീസ് ഉത്പാദിപ്പിക്കുന്ന പുതിയ ബ്രാൻഡിയുടെ പേരിൽ മാറ്റം. 'മലബാർ മിസ്റ്ററി' എന്ന പേരാണ് ആദ്യം പുറത്തുവന്നത്. എന്നാൽ ബ്രാൻഡിക്ക് 'മിന്നൽ മാജിക്' എന്ന പേരാണ് ബെവ്‌കോ നൽകിയിരിക്കുന്നത്. പുതിയ പേര് എക്‌സൈസ് മന്ത്രി പ്രഖ്യാപിച്ചു. ബ്രാൻഡിയുടെ നിർമ്മാണ യൂണിറ്റ് എക്സൈസ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു.
പ്രതിദിനം 18 കുപ്പികൾ വീതമുള്ള 13,500 കേയ്സ് മദ്യമാണ് ഈ കമ്പനിയിൽ ഉത്പാദിപ്പിക്കുന്നത്.
തുടക്കത്തിൽ അര ലിറ്റർ മദ്യമാണ് ലഭ്യമാകുക. 400 രൂപയാണ് ഒരു ബോട്ടിലിന് വില. അടുത്തമാസം പുതിയ ബ്രാൻഡി ഔട്ട്‌ലെറ്റുകളിലെത്തും.