മാറ്റം വേണം : കവിത, സൂസൻ പാലാത്ര

തള്ളിക്കളഞ്ഞാലും
കുഴപ്പമില്ല
നുള്ളി നോവിച്ചാലും
പ്രശ്നമില്ല
ചെള്ളയ്ക്കടിച്ചാലും
കൊണ്ടിടും ഞാൻ
പിള്ളത്തൊട്ടിലിലിട്ടാലും
സാരമില്ല
തൊള്ള തുറന്നങ്ങു
പാടിടും ഞാൻ
തൊള്ള തുറന്നങ്ങു
പാടിടും ഞാൻ
പിച്ചവച്ചു നടക്കട്ടെ
ഞാനുമീ മന്നിൽ
കച്ചകെട്ടി വരണ്ട
താഴ്ത്തിക്കെട്ടാൻ
പച്ചയായുള്ളതെല്ലാം
പറഞ്ഞിടും ഞാൻ
വച്ചു കാച്ചെണ്ടെനിക്കായ്
വാഗ്ധോരണികൾ
വച്ചു കാച്ചെണ്ടെനിക്കായ്
വാഗ്ധോരണികൾ
മുറ്റും പറഞ്ഞിടും
മെച്ചമായ്
കുറ്റം പറവതില്ലൊട്ടുമേ
ഞാൻ
മാറ്റംവരുത്തണ്ടേ
ചിന്തകൾക്ക്
ഏറ്റം ഭംഗിയായ്
മൊഴിഞ്ഞിടൂ കൂട്ടുകാരേ
ഏറ്റം ഭംഗിയായ്
മൊഴിഞ്ഞിടൂ കൂട്ടുകാരേ