സൗഹൃദം: കവിത, ബീന സോളമൻ

ബീന സോളമൻ
നല്ലവരാം സതീർത്ഥ്യരിൻ
ആത്മബന്ധം സ്ഫടിക
സമാനതയിൻ
നേർചിത്രം പോൽ ...
കൂട്ടിവയ്ക്കുവാൻ
സമ്പാദ്യമില്ലാത്തവർക്ക്
സമ്പാദ്യമായ് ..
ആരോഗ്യത്തിന് ഹിതകരമാം
ലഹരിയായ് ....
സുഖ:ദുഖ:ങ്ങളിൻ
പങ്കിടൽ വേദിയായ് ....
തണൽ ശാഖിയായ് ..
കൂടെ പിറക്കാത്ത കൂടെ പിറപ്പായ് ...
അതിരുകളില്ലാ സ്നേഹബന്ധമായി
ഉടമ്പടികളില്ലാ
കൂടൊരുക്കി ഗമനം
ഒരൊറ്റയാത്മാവായി
ചരിച്ചുഭൂവിൽ..
അനശ്വര മലരുകൾ
വിരിയുന്നതാം വസന്തമായ്
സൗഹൃദയിടങ്ങൾ ...