വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച; നവവധുവിന് മർദനമേറ്റതായി പരാതി

വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച; നവവധുവിന് മർദനമേറ്റതായി പരാതി

കോഴിക്കോട്: നവവധുവിനെ ഭർത്താവ് മർദിച്ചതായി പരാതി. കോഴിക്കോട് പന്തീരങ്കാവ് സ്വദേശി രാഹുലിനെതിരെയാണ് പരാതി. യുവതിയുടെ പരാതിയിൽ ഇയാൾക്കെതിരെ ഗാർഹിക പീഡനത്തിന് കേസെടുത്തു

മെയ് അഞ്ചാം തിയതിയായിരുന്നു രാഹുലിന്‍റെയും എറണാകുളം സ്വദേശിനിയുടെയും വിവാഹം. സത്കാര ചടങ്ങുമായി ബന്ധപ്പെട്ട് എറണാകുളത്തുനിന്നും വധുവിന്‍റെ ബന്ധുക്കൾ കോഴിക്കോടെത്തിയപ്പോഴായിരുന്നു യുവതിയുടെ ദേഹത്ത് മർദനമേറ്റതിന്‍റെ പാടുകൾ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.