ഉത്തരാഖണ്ഡിലെ ഹിമപാതം; 32 തൊഴിലാളികളെ രക്ഷപ്പെടുത്തി: 25 പേർ കുടുങ്ങിക്കിടക്കുന്നു

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുണ്ടായ ശക്തമായ ഹിമപാതത്തെ തുടര്‍ന്ന് കുടുങ്ങിക്കിടന്ന തൊഴിലാളികളില്‍ 32 പേരെ രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. റോഡ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് ഹിമപാതത്തില്‍ അകപ്പെട്ടത്. ആകെ 57 തൊഴിലാളികളായിരുന്നു അപകടത്തില്‍പ്പെട്ടത്.
ഇതില്‍ 32 പേരെ രക്ഷപ്പെടുത്തിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 25 പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. ഇതില്‍ ചിലര്‍ ഗുരുതരാവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ തൊഴിലാളികള്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.