എം.എം ലോറൻസിന്‍റെ മൃതദേഹം സംബന്ധിച്ച തര്‍ക്കം ; മകള്‍ സുപ്രീംകോടതിയില്‍

Jan 10, 2025 - 13:45
 0  3
എം.എം ലോറൻസിന്‍റെ മൃതദേഹം സംബന്ധിച്ച തര്‍ക്കം ; മകള്‍ സുപ്രീംകോടതിയില്‍

 കൊച്ചി: അന്തരിച്ച സി.പി.എം നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് കൈമാറാനുള്ള ഹൈകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ മകള്‍ ആശ ലോറൻസ് സുപ്രീംകോടതിയില്‍. എം.എം. ലോറൻസിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് കൈമാറുക എന്നത് രാഷ്ട്രീയ തീരുമാനമാണെന്ന് ആശ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. സി.പി.എമ്മിന് എതിർ കക്ഷിയാക്കിയാണ് ഹരജി നല്‍കിയിട്ടുള്ളത്. പിതാവിന്‍റെ മൃതദേഹം മതപരമായ ചടങ്ങുകളോടെ നടത്തണമെന്നാണ് ആശ ലോറൻസിന്‍റെ ആവശ്യം.  

 2024 സെപ്റ്റംബർ 21നാണ് സി.പി.എം മുതിർന്ന നേതാവായ എം.എം. ലോറൻസ് അന്തരിച്ചത്. ഇതിന് പിന്നാലെ മകൻ എം.എല്‍. സജീവന്‍റെ തീരുമാന പ്രകാരം പിതാവിന്‍റെ മൃതദേഹം പഠനത്തിന് കൈമാറാൻ തീരുമാനിക്കുക‍യായിരുന്നു. എന്നാല്‍, തീരുമാനത്തെ എതിർത്ത ആശ ലോറൻസ് പിതാവിന്‍റെ ആഗ്രഹം പള്ളി സെമിത്തേരിയില്‍ സംസ്കരിക്കണമെന്നാണെന്നും മതപരമായ ചടങ്ങുകളോടെ സംസ്കരിക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തി.