മലയാളികൾക്കിത് അഭിമാന നിമിഷം; മോഹൻലാൽ ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങി

Sep 23, 2025 - 14:23
 0  255
മലയാളികൾക്കിത് അഭിമാന നിമിഷം; മോഹൻലാൽ ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങി

71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങി മലയാളികളുടെ പ്രിയ നടൻ മോഹൻലാൽ. വിജ്ഞാൻഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവാണ് മോഹൻലാലിന് പുരസ്‌കാരം സമ്മാനിച്ചത്. സദസ്സ് എഴുന്നേറ്റുനിന്ന്, കയ്യടികളോടെയാണ് മോഹൻലാലിന് പുരസ്കാരം ലഭിച്ച മുഹൂർത്തത്തിന് സാക്ഷി ആയത്. മോഹൻലാലിനെ ഇതിഹാസമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് വിശേഷിപ്പിച്ചു. താങ്കളൊരു ഉഗ്രൻ നടനാണെന്ന് മലയാളത്തിൽത്തന്നെ അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ അതുല്യ സംഭാവനകൾ പരിഗണിച്ചാണ് അംഗീകാരം.

“പുരസ്‌കാരം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് മോഹൻലാൽ പറഞ്ഞു. ഈ നിമിഷം തൻ്റേതുമാത്രമല്ല. മറിച്ച്, മലയാള സിനിമയ്ക്ക് മുഴുവനും അവകാശപ്പെട്ടതാണ്. മലയാള സിനിമയുടെ പാരമ്പര്യത്തിനും സർഗാത്മകതയ്ക്കും ലഭിച്ച ആദരവായിട്ടാണ് പുരസ്കാരത്തെക്കാണുന്നതെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.