ആന്ധ്രാപ്രദേശിൽ ബസിന് തീപിടിച്ച് 25 മരണം
കുർണൂൽ: ആന്ധ്രാപ്രദേശിൽ സ്വകാര്യ ബസിന് തീപിടിച്ച് 25 പേര്‍ മരിച്ചു. കുര്‍ണൂല്‍ ജില്ലയിലെ ചിന്നേറ്റക്കൂർ ഗ്രാമത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. സംഭവത്തിൽ 12 യാത്രക്കാർ പരുക്കേറ്റിട്ടുണ്ട്.
ഹൈദരാബാദിൽ നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന കാവേരി ട്രാവൽസിന്‍റെ വോൾവോ ബസാണ് അപകടത്തിൽപ്പെട്ടത്. ഓടിക്കൊണ്ടിരുന്ന ബസിലേക്ക് ബൈക്ക് ഇടിച്ചു കയറി ഇന്ധന ടാങ്ക് ചോർന്നതാണ് തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.