വാഴയില , ഒപ്പ് : കുറുങ്കവിത
റോയി പഞ്ഞിക്കാരൻ
വാഴയില
ഓണം വരുന്നു.
ഓണവെയിലിലെ
ഇളംകാറ്റിൽ
ഇളകിയാടുന്ന
വാഴയിലയുടെ
മിഴികളിൽ ദൈന്യത,
കരവിരുതിൽ
കടയ്‌ക്കൽ വീഴുന്ന
കത്തിയോർത്ത്!
ഒപ്പ്
എന്താണപ്പപ്പോ!
എന്തിനാണൊപ്പപ്പാ?
അപ്പന്റൊപ്പ്
ഞാനൊപ്പിയെടുത്ത്
ഒപ്പിയപ്പാ!
-പഞ്ഞി -