മദ്യഅഴിമതിക്കേസ്: കെജ്‌രിവാളിന് തിരിച്ചടി: ഇഡി സമന്‍സ് സ്റ്റേ ചെയ്യണമെന്ന ഹര്‍ജി തള്ളി

മദ്യഅഴിമതിക്കേസ്: കെജ്‌രിവാളിന് തിരിച്ചടി:  ഇഡി സമന്‍സ് സ്റ്റേ ചെയ്യണമെന്ന ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: മദ്യഅഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. മദ്യഅഴിമതിക്കേസിലെ ഇഡി സമന്‍സ് സ്റ്റേ ചെയ്യണമെന്ന കെജ്‌രിവാളിന്റെ ഹര്‍ജി സെഷന്‍സ് കോടതി തള്ളി.കേസില്‍ നാളെ മജിസ്‌ട്രേറ്റ് കോടതിയില്‍ കെജ്‌രിവാള്‍ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.

അതേസമയം ഇഡിക്ക് മുമ്ബാകെ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാളിന് വിചാരണ കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.

കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നേരിട്ട് ഹാജരാകാന്‍ കഴിഞ്ഞമാസം കോടതി സമയം നീട്ടി നല്‍കിയിരുന്നു. മാര്‍ച്ച്‌ പതിനാറിന് നേരിട്ടെത്തണമെന്നും ഡല്‍ഹി റൗസ് അവന്യൂ കോടതി നിര്‍ദേശിച്ചിരുന്നു.

മദ്യനയക്കേസില്‍ ചോദ്യം ചെയ്യാന്‍ എട്ട് നോട്ടീസുകള്‍ ഇഡി നല്‍കിയിട്ടും കെജ്‌രിവാള്‍ ഹാജരായിരുന്നില്ല.