സിക്കിമില്‍ കുടുങ്ങിയ 1200 ടൂറിസ്റ്റുകളെ സൈന്യം രക്ഷിച്ചു

സിക്കിമില്‍ കുടുങ്ങിയ 1200 ടൂറിസ്റ്റുകളെ സൈന്യം രക്ഷിച്ചു
ഗാംഗ്ടോക്: മഞ്ഞുവീഴ്ചയും മോശം കാലാവസ്ഥയും മൂലം കിഴക്കൻ സിക്കിമില്‍ കുടുങ്ങിയ 1217 വിനോദസഞ്ചാരികളെ സൈന്യം രക്ഷപ്പെടുത്തി.
കരസേനയുടെ ത്രിശക്തി കോര്‍ ആണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
വിനോദസഞ്ചാരികള്‍ക്ക് താമസസൗകര്യവും വസ്ത്രങ്ങളും വൈദ്യസഹായവും നല്കി സുരക്ഷിതസ്ഥാനത്തേക്കു സൈന്യം മാറ്റി. ബുധനാഴ്ച തുടങ്ങിയ രക്ഷാപ്രവര്‍ത്തനം ഇന്നലെ രാവിലെയാണു പൂര്‍ത്തിയായത്.