കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം നീട്ടിവയ്ക്കണം; ഇലക്ഷൻ കമ്മീഷന് കത്തയച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

Sep 22, 2025 - 19:31
 0  113
കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം നീട്ടിവയ്ക്കണം; ഇലക്ഷൻ കമ്മീഷന് കത്തയച്ച്  മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിനുള്ള സമയപരിധി നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ, വോട്ടർ പട്ടിക പരിഷ്കരണം നടപ്പാക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്ന വിവിധ രാഷ്ട്രീയ പാർട്ടികളുടെ ആവശ്യം പരിഗണിച്ചാണ് ഈ നീക്കം.

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഈ നടപടി തദ്ദേശ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് തടസ്സമാകുമെന്ന് രാഷ്ട്രീയ പാർട്ടികൾ ചൂണ്ടിക്കാട്ടിയിരുന്നു. അതുകൊണ്ടുതന്നെ, ജനങ്ങളുടെ പ്രതിനിധികളായ പാർട്ടികളുടെ നിർദേശം കണക്കിലെടുത്ത്, ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് അഭ്യർഥിച്ചുകൊണ്ടാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ കമ്മീഷന് കത്തയച്ചത്.