കാലിഫോര്‍ണിയയില്‍ വാഹനാപകടം; മലയാളി കുടുംബത്തിലെ നാലുപേര്‍ മരിച്ചു

കാലിഫോര്‍ണിയയില്‍ വാഹനാപകടം; മലയാളി കുടുംബത്തിലെ നാലുപേര്‍ മരിച്ചു

ത്തനംതിട്ട: യു.എസിലെ കാലിഫോർണിയയില്‍ കാർ മരത്തിലിടിച്ച്‌ രണ്ട് കുട്ടികളടക്കം മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചു.

പത്തനംതിട്ട കൊടുമണ്‍ ചെറുകര തരുണ്‍ ജോർജ്, ഭാര്യ റിൻസി, സ്കൂള്‍ വിദ്യാർഥികളായ രണ്ട് ആണ്‍മക്കള്‍ എന്നിവരാണ് ബുധനാഴ്ച‌ രാത്രി അലമീഡ കൗണ്ടിയിലെ പ്ലസന്റണ്‍ നഗരത്തിലുണ്ടായ അപകടത്തില്‍ മരിച്ചത്.

സൗത്ത് ബേ ടെക് കമ്ബനി ഉദ്യോഗസ്ഥരാണ് തരുണ്‍ ജോർജും ഭാര്യ റിൻസിയും. ഇവർ സഞ്ചരിച്ച ഇലക്ട്രിക് കാർ പോസ്റ്റില്‍ ഉരസിയശേഷം മരത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തിനുപിന്നാലെ കാർ കത്തിനശിച്ചു.

ചെന്നൈ അണ്ണാനഗർ ഈസ്‌റ്റില്‍ താമസിക്കുന്ന ജോർജ് സി. ജോർജ് (ജോർജി)-അനിത ദമ്ബതികളുടെ മകനാണ് തരുണ്‍.