കാഴ്ച :കവിത , റോയ്‌  പഞ്ഞിക്കാരൻ

കാഴ്ച :കവിത , റോയ്‌  പഞ്ഞിക്കാരൻ

 

 

പാര സുന്ദര  കാഴ്ചകൾ കാണാൻ 

അനന്തമാം നീലാകാശത്തിൻ കീഴിൽ 

അന്ധനായി  നിന്നു ഞാൻ 

അനുപമ സുന്ദരമാം കാഴ്ചകൾ കണ്ടു 

മാരിവില്ലിനെക്കാൾ മനോഹരമായത്, 

ആരും ഒരിക്കലും കാണാത്ത കാഴ്ചകൾ ! 

ഞാൻ കാണാത്തതൊക്കെയും 

കാർമേഘമായി മിന്നലായി 

മഴയായി  നിങ്ങൾ കണ്ടു . 

ഞാൻ തൊട്ടറിയുന്ന  കാഴ്ചകൾ 

അന്ധതയുടെ  മായാജാലം . 

കണ്ണുകളിൽ കാഴ്ചയുള്ളവരേക്കാൾ

ഇരുണ്ട കാഴ്ച്ചകൾ .

കണ്ണുകൾ തളരുമ്പോൾ 

'പ്രകാശം'ചൊരിയുന്ന എൻ കാതുകൾ. 

ഇട നെഞ്ചിൽ മോഹങ്ങൾ വിടരുമ്പോൾ  എല്ലാം  ഒരുപോലെ. 

സ്നേഹം നിറഞ്ഞൊരു നോട്ടം 

ഇരുളിൽ കാണുന്നപോലെ, 

നിറമില്ല  നിഴലില്ല

നനവുള്ള കാഴ്ചകൾ .

 

റോയ്‌  പഞ്ഞിക്കാരൻ