ആട്ട വിളക്ക് :കവിത, പ്രേമചന്ദ്രൻ നായർ കടയ്ക്കാവൂർ

ആട്ടവിളക്കു തെളിഞ്ഞു
അരങ്ങിൽ കേളി കൊട്ട് മുഴങ്ങി
അണിയറയിലൊരുങ്ങിനിന്നു
ആട്ടക്കഥാവേഷങ്ങളൊക്കെ.
അരങ്ങത്തു വേഷങ്ങളേറെ
അണിയണിയായ് ചാഞ്ചാടവെ
ആടിത്തിമിർക്കും വേഷങ്ങളെപ്പോൽ
ആട്ടവിളക്കിൻ ജ്വാലയുമാടി.
ആകാരസൗഷ്ടവമേറുന്നൊരാ
ആട്ടവിളക്കിനെന്തു ഭംഗി
അണയാതെരംഗത്തുവിളങ്ങിടുന്നു
ആകാശ നക്ഷത്രമെന്ന പോലെ ... !
പ്രേമചന്ദ്രൻ നായർ കടയ്ക്കാവൂർ