തളിരിലകൾ: കവിത; ശുഭ ബിജുകുമാർ

Aug 15, 2024 - 08:39
 0  45
തളിരിലകൾ: കവിത;  ശുഭ ബിജുകുമാർ
ശുഭബിജുകുമാർ
ചില്ലകളനേകം
തണുത്ത കാറ്റിലാ 
ലോലമാടും
തളിരിലകൾ
 
കൂടു കൂട്ടിയ കിളികളുമനേകം 
തമ്മിലന്യോന്യം
പ്രണയിച്ചും കലഹിച്ചും
നാളുകൾ കൊഴിഞ്ഞു
വീണു..
ഒരു വാക്കു പറയാതെ
പറന്നകന്നൊരാക്കിളി
കാരണമറിയാതെ
മിഴിനീർ പൊഴിച്ചു
ഇണക്കിളി..
മുത്തശ്ശിക്കിളിയും
നിലതെറ്റി താഴെയ്ക്കു
വീണു...
അകന്നു പോയതും
അടർന്നു വീണതുമായ
കിളികളനേകം...
വസന്തവും വർഷവും
ഒരുമിച്ചു പങ്കിട്ടു
ഒടുവിലെങ്ങോ പോയ്‌ മറഞ്ഞു.
പ്രകൃതിയുടെ നിയമങ്ങളിൽ പെട്ടു പോയവർ..
നനുത്ത സ്വപ്നങ്ങളിൽ
ഇനിയും ജീവിക്കുന്നൂ
ചിലർ
ഓർമ്മകളുടെ തേരിൽ
പഴമയുടെ ഗന്ധം നുകരാൻ പോകുന്നു
ചിലർ...
കാലചക്രം മാറ്റം വരുത്തിയ പുതിയ
ഉഷസ്സിൽ ഒരു വിളറിയ നോട്ടമെറിഞ്ഞു
അവർ..
പുതുമയുടെ ചൂടും
പുതിയ ചട്ടങ്ങളും
വേർ തിരിച്ചറിയാനാകാതെ.. 
കാലമാം ആൽമരം
മൂകസാക്ഷിയായ്