കാവാലം നാരായണപ്പണിക്കാർക്കു  പ്രണാമം        

Jun 27, 2021 - 07:50
Mar 14, 2023 - 08:39
 0  255
കാവാലം നാരായണപ്പണിക്കാർക്കു  പ്രണാമം        


   

ഭാസന്റെ നാട്യ ശാസ്ത്രത്തിനു മഹിതമാം 
തനി കേരളീയത്വമേകി,  ഭാസിച്ചു
 നാടകാചാര്യനുടെ
 നിലയിലപ്രഭാവത്തിലൊളിമിന്നി,                  
 ദൈവതാരിൽതുടങ്ങീട്ടനവധി
 മഹിതം നാടകങ്ങൾ രചിച്ചു,       
ദേവഭാവത്തിൽപ്രചുരിത് മായതിനാലെത്തി
 "ശകുന്തള "ത്തിൽ, കഥകളി, തിറ, 
തെയ്യം, കൂടിയാട്ടം, തുടങ്ങീ --  ട്ടേറെ 
പഴകിയ കാക്കശ്ശേരി നാട്യം വരേയ്ക്കും,  
തനിമയൊരുത്തരത്തിൽ ചോർന്നു
 പോയീടാതെ,  അനവധി 
രസമാളും വേദികൾ 
കയ്യടക്കി,   'പത്മശ്രീ 'വരെയെത്ര 
പുരസ്കാരമിങ്ങോട്ടു തേടിവന്നു, 
ജന്മസാഫല്യമടഞ്ഞു പുൽകി 
നിത്യശാന്തി യായി മണ്ണിൽ,    
 ശിഷ്യർക്കെന്നും പരാമഗുരുവായ് 
വശാലിത്വത്തിനാലെ,   നേർ വഴിയരുളി 
എന്നുമെന്നും ലസിപ്പൂ, നിത്യവും 
അമരനായി വാണിടുന്നങ്ങു............. !    

 

5th death Anniversary - June 26th 

 

 കെ. പ്രേമചന്ദ്രൻ നായർ, കടയ്ക്കാവൂർ.