'ക' വിതച്ചപ്പോൾ : കവിത, റോയ്‌ പഞ്ഞിക്കാരൻ

'ക' വിതച്ചപ്പോൾ : കവിത, റോയ്‌ പഞ്ഞിക്കാരൻ

കാലത്തിന്റെ കരവിരുതിൽ 

കണ്ടതെല്ലാം കമനീയം

കാലചക്രം തിരിയുമ്പോൾ 

കാലം കരുതി വെച്ചത് 

കാണാതെ പോകുന്നു നമ്മളിൽ പലരും. 

കാത്തു നിൽക്കാത്ത കാലത്തെ 

കൈയൊഴിയാതെ വയ്യല്ലോ . 

കഷ്ടത്തെ കാലം മറച്ചു വെക്കും . 

കഷ്ടത്തെ കാലം ചിലപ്പോൾ മായ്ച്ചു കളയും . 

കാത്തിരിപ്പിന്റെ കുഞ്ഞു കുഞ്ഞു കൈവഴികളിൽ 

കാലം കരുതി വെക്കുന്ന കണ്ണീർമുത്തുകൾ !

കാലം വരച്ചിടുന്ന ചുമർചിത്രങ്ങൾ 

കഴുകി കളയാനാവില്ല. 

കണ്ടുകൊണ്ടിരിക്കുന്നവരെ 

കൊറോണ കൊണ്ടുപോകുന്ന കാലം

കാലം തെറ്റി വിരിയുന്ന പൂവിനോട് , 

കാത്തിരിക്കുന്നു ഞങ്ങൾ, വീണ്ടുമൊരു 

കവിത തുളുമ്പുന്ന വസന്തകാലം .

 

റോയ്‌ പഞ്ഞിക്കാരൻ