24 മണിക്കൂര്‍ തരും, ധിക്കരിച്ചാല്‍ പ്രത്യാഘാതം 10 കോടിയില്‍ ഒതുങ്ങില്ല; നയൻതാരക്ക് വീണ്ടും ധനുഷിന്റെ നോട്ടീസ്

24 മണിക്കൂറിനകം വിവാദ ഉള്ളടക്കം നീക്കം ചെയ്തില്ലെങ്കില്‍ നയന്‍താരയ്ക്കും നെറ്റ്ഫ്‌ളിക്‌സിനുമെതിരെ 10 കോടി രൂപ ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു ധനുഷിന്റെ അഭിഭാഷകന്‍ പ്രസ്താവനയില്‍ അറിയിച്ചത്. എന്നാല്‍, നയൻതാരയും ടീമും ഇതിന് തയ്യാറായില്ല. ഇതോടെ, മറ്റൊരു നോട്ടീസ് കൂടി അയച്ചിരിക്കുകയാണ് ധനുഷ്. 24 മണിക്കൂറിനുള്ളില്‍ വീഡിയോ നീക്കാം ചെയ്തില്ലെങ്കില്‍ പ്രത്യാഘാതം 10 കോടി രൂപയില്‍ ഒതുങ്ങില്ലെന്നും ഗുരുതരമായ നിയമനടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡോക്യുമെന്ററില്‍ ഉള്‍പ്പെടുത്താനായി ധനുഷിനോട് അനുവാദം ചോദിച്ച പിന്നണി ദൃശ്യം ചിത്രീകരിച്ചത് തന്റെ ഫോണിലാണെന്ന നയൻതാരയുടെ വാദത്തിനും ധനുഷിന്റെ അഭിഭാഷകൻ മറുപടി പറയുന്നുണ്ട്. ബിഹൈൻഡ് ദ സീൻ ദൃശ്യങ്ങള്‍ ചിത്രീകരിക്കാൻ ത്ൻ്റെ കക്ഷി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്നാണ് ധനുഷിന്റെ അഭിഭാഷകൻ നല്‍കുന്ന മറുപടി.