മുൻ ഡിജിപി ജേക്കബ് തോമസ് ആര്‍എസ്‌എസില്‍ സജീവമാകുന്നു

കൊച്ചി: മുൻ ഡിജിപി ജേക്കബ് തോമസ് ആർഎസ്‌എസില്‍ മുഴുവൻസമയ പ്രവർത്തകനാകുന്നു. ഇതിന്‍റെ ഭാഗമായി, ആർഎസ്‌എസിന്‍റെ സ്ഥാപകദിനമായ വിജയദശമി ദിനത്തില്‍ നടക്കുന്ന പദസഞ്ചലനത്തില്‍ പങ്കെടുക്കും.
എറണാകുളം ജില്ലയിലെ പള്ളിക്കരയില്‍ നടക്കുന്ന വിജയദശമി ദിനത്തിലെ പദസഞ്ചലത്തിലാണ് അദ്ദേഹം പൂർണ ഗണവേഷത്തില്‍ പങ്കെടുക്കുക. ആർഎസ്‌എസിന്‍റെ ശതാബ്ധി വർഷമാണ് എന്ന പ്രത്യേകതയുണ്ട് ഇത്തവണത്തെ വിജയദശമിക്ക്.
പോലീസ് സേനയില്‍ നിന്ന് വിരമിച്ച ശേഷമാണ് ജേക്കബ് തോമസ് സംഘപരിവാർ പ്രസ്ഥാനങ്ങളുമായി കൂടുതല്‍ അടുത്തത്. ഇതിനു മുൻപും ആർഎസ്‌എസ് സംഘടിപ്പിച്ച പരിപാടികളില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുടയില്‍ നിന്ന് ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു