വൈപ്പിന്‍ ഫോര്‍ട്ട് കൊച്ചി മൂന്നാമത്തെ റോ റോ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
കൊച്ചിയിലെ യാത്രക്കാരുടെ ദീർഘകാലത്തെ കാത്തിരിപ്പിന് പരിഹാരമേകി വൈപ്പിൻ – ഫോർട്ട് കൊച്ചി റൂട്ടിലെ മൂന്നാമത്തെ റോ-റോ സർവീസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി. പുതിയ റോ-റോ സർവീസിന്റെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചുകൊണ്ട്, സ്ത്രീകൾക്ക് ഇതിൽ സൗജന്യ യാത്രാ സൗകര്യവും പ്രഖ്യാപിച്ചിട്ടുണ്ട്.
കെ.എസ്.ആർ.ടി.സിയിലെ സൗജന്യ യാത്രയ്ക്ക് സമാനമായ ഈ പദ്ധതിയിലൂടെ ലാഭിക്കുന്ന തുക സ്ത്രീകൾക്ക് സമ്പാദ്യമായി മാറ്റിവെക്കാനായി കെ.എസ്.എഫ്.ഇ വഴി പ്രത്യേക ‘പിങ്ക് ചിട്ടി’ ആരംഭിക്കുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
കൊച്ചിയുടെ വരാനിരിക്കുന്ന വലിയ വികസന മുന്നേറ്റങ്ങളുടെ തുടക്കം മാത്രമാണ് ഈ റോ-റോ സർവീസെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. പശ്ചിമ കൊച്ചിയിലേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി കൊച്ചിയിൽ ആദ്യമായി ഓഷ്യനേറിയവും ഫിലിം സിറ്റിയും സ്ഥാപിക്കുമെന്നും, ഒപ്പം വലിയൊരു കുടിവെള്ള പദ്ധതി കൊച്ചിക്കായുള്ള സമ്മാനമായി അടിയന്തരമായി നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.