ഇറച്ചി: കവിത, രാജു കാഞ്ഞിരങ്ങാട്

Apr 5, 2021 - 13:45
Mar 17, 2023 - 08:27
 0  351
ഇറച്ചി: കവിത, രാജു കാഞ്ഞിരങ്ങാട്

അച്ഛൻ അരുമയായി വളർത്തി
അമ്മയില്ലാത്ത ദുഃഖം അവളറി-
ഞ്ഞതേയില്ല
മകൾ വളർന്ന് ഒത്ത പെണ്ണായി

ഒരു രാത്രിയിൽ,
അച്ഛൻ വേട്ടക്കാരനായി
മകൾ ഇരയും

പിന്നെ താമസിച്ചില്ല
അവൾ, അവളെ അറുത്തുമുറിച്ച്
പാകത്തിന് ഉപ്പും, മുളകും ചേർത്ത്
കറി വെച്ചു!

പ്രാതലിന് മേശപ്പുറത്ത്
ആവി പറക്കുന്ന ഇറച്ചിക്കറി
അച്ഛൻ ആവോളം കഴിച്ചു
മകളുടെ വെന്തമാംസം

 

രാജു കാഞ്ഞിരങ്ങാട്